ഒരു ദിവസം ഒരു കമ്പനി സി.ഇ.ഒ, അദ്ദേഹത്തിൻറ്റെ വീട്ടിൽ, കമ്പനിയിലെ എല്ലാ മാനേജറന്മാർക്കുമായി ഒരു പാർട്ടി സംഘടിപ്പിച്ചു. പാർട്ടി കൊഴുത്തു വരവേ, സി.ഇ.ഒ തൻറ്റെ സ്റ്റാഫംഗങ്ങളെ വീടിനു പുറകിലേയ്ക്ക് കൂട്ടിക്കൊണ്ടു പ്പൊയി. അവിടെ ഉണ്ടായിരുന്ന ചീങ്കണ്ണികൾ നിറഞ്ഞ ഒരു വലിയ സ്വിമ്മിംഗ് പൂൾ അവരെ കാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.
" എനിയ്ക്കു തോന്നുന്നത് ഒരു മാനേജരെ വിലയിരുത്തേണ്ടത് അയാളുടെ ധൈര്യത്തിൻറ്റെ അടിസ്ഥാനത്തിൽ ആയിരിയ്ക്കണം. ഇന്നു ഞാൻ എന്താണോ? എന്നെ അതാക്കിയത് എൻറ്റെ ധൈര്യം ഒന്നുമാത്രം ആണ്. അതിനാൽ ഞാൻ ഇവിടെ കൂടിയിരിയ്ക്കുന്ന നിങ്ങൾക്കെല്ലാവർക്കുമായി ഒരു മത്സരം വയ്ക്കുകയാണ്. ഈ വിശന്ന ചീങ്കണ്ണീകൾ നിറഞ്ഞ നീന്തൽകുളത്തിൽ ചാടി, നീന്തി അക്കരെ എത്തുന്നവർ ആരാണോ?, അവർക്ക് പണമോ, ഭൂമിയോ, ആഭരണങ്ങളോ അങ്ങനെ ചോദിയ്ക്കുന്നതു ഞാൻ തരും."
എല്ലാവരും അത് തമാശയായി എടുത്ത് ആർത്തു ചിരിച്ചു, പിന്നീട് സി.ഇ.ഒ യും പരിവാരം പാർട്ടി ഹാളിലേയ്ക്ക് നടന്നു. പെട്ടെന്ന് അവർ വെള്ളം തെറിയ്ക്കുന്നതു പോലെ ഒരു വലിയ ശബ്ദം കേട്ടു. എല്ലാവരും തിരിഞ്ഞു നോക്കി, അവർ കണ്ടത്,അവരുടെ എച്ച്.ആർ. മാനേജർ ആ കുളത്തിൽ അദ്ദേഹത്തിൻറ്റെ ജീവനു വേണ്ടി നീന്തുന്ന കാഴ്ച്ചയാണ്. അയാൾ ചീങ്കണ്ണീകളെ ഇടതും വലതും അടിച്ചു തേറുപ്പിച്ച് അതിവേഗത്തിൽ നീന്തി മറുകരയെത്തി. തൻറ്റെ ഷൂസ്സിനു വളരെ സമീപം വരെ എത്തിയ ഒരു കടിയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട് അയാൾ നീന്തൽകുളത്തിൽ നിന്നും പുറത്തു ചാടി.
ഭയന്നും, അത്ഭുതപ്പെട്ടും നിന്നിരുന്ന സി.ഇ.ഒ ആവേശത്തോടെ ഓടി അരികിലെത്തിക്കൊണ്ട് പറഞ്ഞു "ഞാൻ എൻറ്റെ ജീവിതത്തിൽ ഇതുപോലൊരു കാഴ്ച്ച കണ്ടിട്ടില്ല. നിങ്ങൾ എന്തൊരു ധീരനാണ്, വീരനാണ്, നിങ്ങൾ എൻറ്റെ മനേജരാണെന്നതിൽ ഞാൻ അഭിമാനിയ്ക്കുന്നു. പറയൂ നിങ്ങള്ക്കെന്താണു വെണ്ടത്? നിങ്ങളുടെ ധീരതയ്ക്ക് പകരം തരാൻ എൻറ്റെ കയ്യിൽ ഒന്നുമില്ല, എങ്കിലും നിങ്ങൾ ചോദിയ്ക്കുന്ന എന്തും ഞാൻ തരും"
നനഞ്ഞു വിറച്ച എച്ച്.ആർ. മാനേജർ പാടുപെട്ട് ശ്വാസം വലിച്ചു വിട്ടു, പിന്നെ തല ഉയർത്തി സി.ഇ.ഒ യെ നോക്കി ഇങ്ങനെ ചോദിച്ചു
" സർ, ആരാണെന്നെ ഈ കുളത്തിൽ തള്ളിയിട്ടത്????????"
ഗുണപാഠം: റിസ്ക്കും, ഹസ്സാർഡ്ഡും രണ്ടാണ്. റിസ്ക്ക് ഒഴിവാക്കാവുന്ന അപകടങ്ങളിലേയ്ക്ക് നയിയ്ക്കുന്ന തീരുമാനവും; ഹസ്സാർഡ്ഡ് ഒഴിവാക്കാനാകാത്ത,അപകടസാധ്യതയുമാണ്.
No comments:
Post a Comment