Tuesday, October 21, 2014

മാനേജ്മെൻറ്റ് പാഠം - 14 (Management Jokes - Expectations)

ഒരു മിക്സ്സ്ഡ്ഡ് സ്കൂളിലെ 8 ആം ക്ലാസ്സിലെ ജീവശാസ്ത്ര ക്ലാസ്സ് നടന്നു കൊണ്ടിരിയ്ക്കുന്നു. അദ്ധ്യാപകൻ ചോദിയ്ക്കുന്നു

" സാധാരണ വലുപ്പത്തിൽ നിന്നും 10 ഇരട്ടി വികസിയ്ക്കാൻ കഴിയുന്ന മനുഷ്യശരീര ഭാഗത്തിൻറ്റെ പേര് പറയൂ?"

പെൺകുട്ടികൾ ആകെ ഒന്നു പരുങ്ങി, ചിലർ നാണിച്ചു മുഖം കുനിച്ചു, ആണുകുട്ടികളുടെ മുഖത്താണെങ്കിൽ ഒരു കള്ളച്ചിരി.

അദ്ധ്യാപകൻ വീണ്ടും ചോദിയ്ക്കുന്നു " ലക്ഷ്മി പറയൂ?"

ലക്ഷ്മി എണീറ്റു നിന്നു, പിന്നെ ദേഷ്യത്തോടെ പറഞ്ഞു

"സർ, നിങ്ങൾ ഇങ്ങനെയുള്ള ചോദ്യം ക്ലാസ്സിൽ ചോദിയ്ക്കാമോ? ഞാൻ ഇത് എൻറ്റെ അമ്മയോട് പറയും, അമ്മ പ്രിൻസിപ്പളിനോട് പരാതി പറയും"

അദ്ധ്യാപകൻ അത് അവഗണിച്ചു കൊണ്ട് വീണ്ടും ചോദിച്ചു "മേരി പറയൂ?"

മേരിയും ദേഷ്യത്തിലാണ് " സർ, നിങ്ങളുടെ ക്ലാസ്സിൽ നിന്നും ഞങ്ങൾ ഇറങ്ങി പൊണോ?"

അദ്ധ്യാപകൻ ആണുകുട്ടികളുടെ ഭാഗത്ത് നോക്കി ചോദിച്ചു " നിങ്ങളിൽ ആരെങ്കിലും?"

പ്രസാദു കയ്യുയർത്തി, അദ്ധ്യാപകൻ ആംഗ്യം കാട്ടിയപ്പോൾ അവൻ എണീറ്റ് നിന്നു പറഞ്ഞു

"സർ, സധാരണ വലുപ്പത്തിൽ നിന്നും 10 ഇരട്ടി വരെ വികസിയ്ക്കാൻ കഴിയുന്ന മനുഷ്യ ശരീരത്തിലെ ഭാഗം കണ്ണിനുള്ളിലെ പ്യൂപ്പിൾ ആണ്"

അദ്ധ്യാപകൻ പറഞ്ഞു " വളരെ ശരിയാണു പ്രസാദ്, മിടുക്കൻ".

പിന്നീട് പെൺകുട്ടികളുടെ നേരേ തിരിഞ്ഞ്, ചമ്മിയിരിയ്ക്കുന്ന അവരെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു

"3 കാര്യങ്ങൾ എനിയ്ക്കു നിങ്ങളെപ്പറ്റി പറയാനുണ്ട്

1. നിങ്ങളുടെ ചിന്തകൾ ദുഷിച്ചതാണ്.

2. നിങ്ങൾ ഗൃഹപാഠങ്ങൾ വേണ്ടവിധം ചെയ്യുന്നില്ല

3. ഒരു ദിവസം നിങ്ങൾ വളരെ അധികം നിരാശപ്പെടാൻ പോകുന്നു, കാരണം നിങ്ങളുടെ പ്രതീക്ഷ വളരെ കൂടുതലാണ്!!!!"

ഗുണപാഠം: പോസിറ്റീവ് ചിന്തകൾ എന്നാൽ നല്ലത് മാത്രം പ്രതീക്ഷിയ്ക്കുന്നതല്ല, സംഭവിയ്ക്കുന്നതെന്തായാലും അതിനെ നല്ലതായി എടുക്കുന്നതാണ്. അമിതപ്രതീക്ഷ ഒരു കുറ്റമാണെങ്കിൽ, നിരാശ അതിനുള്ള ശിക്ഷയാണ്.

No comments:

Post a Comment