ബോംബെ നഗരത്തിലെ ഒരു അതി ധനികനായ വ്യവസായിയുടെ കഥയാണിത്. അദ്ദേഹം ഒരു ദിവസം സമീപത്തുള്ള ഒരു ബാങ്കിൻറ്റെ ശാഖയിലെത്തി. മാനേജരുടെ ക്യാബിനിലെത്തിയ അദ്ദേഹം ഇങ്ങനെ പറഞ്ഞു
" ഞാൻ അത്യാവശ്യമായി ഒരു വിദേശയാത്രയ്ക്ക് പോവുകയാണ്. രണ്ടാഴ്ച്ച കഴിഞ്ഞേ തിരിച്ച് വരികയുള്ളൂ, എനിയ്ക്ക് ഒരു 2 ലക്ഷം രൂപയുടെ അത്യാവശ്യമുണ്ട്. അത് നിങ്ങളുടെ ബ്രഞ്ചിൽ നിന്നും ഒന്നു ശരിയാക്കി തരണം"
മാനേജർക്ക് അധികം ആലോചിയ്ക്കേണ്ടി വന്നില്ല, പ്രധാന ബ്രാഞ്ചുകളിലെല്ലാം വളരെയധികം ഡിപ്പോസിറ്റ് ഉള്ള, ബാങ്കിൻറ്റെ പ്രധാനപ്പെട്ട ഇടപാടുകരനാണു ചോദിയ്ക്കുന്നത്. എങ്കിലും മാനേജർ പറഞ്ഞു
"സർ, അങ്ങേയ്ക്ക് ഇവിടെ അക്കൗണ്ട് ഇല്ല, ഒരു അക്കൗണ്ട് ഇപ്പോൾ തന്നെ തുറക്കാം, എങ്കിലും എന്തെങ്കിലും ഒരു ഈടില്ലാതെ എങ്ങനെയാണ വായ്പ തരിക. ഞാൻ മെയിൻ ഓഫീസ്സുമായി ഒന്ന് ബന്ധപ്പെടട്ടേ."
വ്യവസായി പറഞ്ഞു " അതു ന്യായമാണ്, ഒരു കാര്യം ചെയ്യൂ, എൻറ്റെ 50 ലക്ഷം രൂപാ വിലയുള്ള കാറു ഞാൻ ഈടായി തരാം, നിങ്ങൾ വേറേ ബുദ്ധിമുട്ടേണ്ട"
മാനേജർക്ക് സന്തോഷമായി, അദ്ദേഹം വ്യവസായിയുടെ കാറു കൊണ്ടുവന്ന് ബാങ്കിൻറ്റെ പാർക്കിങ്ങിൽ സുരക്ഷിതമായി വച്ചിട്ട്, ലോൺ ശരിയാക്കി കൊടുത്തു.
രണ്ടാഴ്ച്ച കഴിഞ്ഞു; വ്യവസായി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തി. ബാങ്കിൽ പലിശയായി ഏതാണ്ട് 900 രൂപ ഉൾപ്പടെ പണം തിരിച്ചടച്ചു, അദ്ദേഹം വാഹനം തിരിച്ചെടുത്തു.
ഇതെല്ലാം കണ്ട അദ്ദേഹത്തിൻറ്റെ പരിചയക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥൻ അദ്ദേഹത്തോട് ചോദിച്ചു
" സർ, താങ്കൾ വളരെ വലിയ ധനികനാണ്, പിന്നെന്തിനാണ് 2 ലക്ഷം രൂപയ്ക്ക് ഇത്രയും ഒക്കെ കഷ്ടപ്പെട്ടത്?"
വ്യവസായി ഒരു ചെറുചിരിയോടെ, ശബ്ദം കുറച്ച് പറഞ്ഞു
" ബോംബേ പോലൊരു നഗരത്തിൽ വെറും 900 രൂപയ്ക്ക്, ഇത്ര സുരക്ഷിതമായി വില കൂടിയ കാറു സൂക്ഷിയ്ക്കാൻ വേറേ എവിടെയാണു സാധിയ്ക്കുക?!!!!!!!!!!!!!!!!!!!!!"
ഗുണപാഠം: നിങ്ങൾ 1000 രൂപാ ഒരു ബാങ്കിനോട് കടപ്പെട്ടിരിയ്ക്കുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം തലവേദനയാണ്; നിങ്ങൾ 100 കോടിയാണു കടപ്പെട്ടിരിയ്ക്കുന്നതെങ്കിൽ അത് ബാങ്കിൻറ്റേയും.
No comments:
Post a Comment