ഒരു സന്തുഷ്ടകുടുംബം. എന്നു വച്ചാൽ ചട്ടിയും, കലവുമായി, തട്ടിയും, മുട്ടിയും എന്നാൽ വക്ക് പൊട്ടാതെയും കഴിയുന്ന കുടുംബം. ഭാര്യ സാമാന്യം തരക്കേടില്ലാത്ത വഴക്കാളിയും, ഭർത്താവു പേരുകേട്ട മുൻശുണ്ഠിക്കാരനും ആയിരുന്നു.
ഭാര്യയും ഭർത്താവും തമ്മിൽ ഒരു വഴക്കുണ്ടായാൽ ആദ്യം ഭർത്താവ് പൊട്ടിത്തെറിയ്ക്കുമെങ്കിലും, പിന്നീട് മിണ്ടാതെ ബാത്ത് റൂമിൽ കയറും. പിന്നീട് ഭാര്യ എത്ര ബഹളം വച്ചാലും അയാൾ പ്രതികരിയ്ക്കില്ല, അങ്ങനെ വഴക്ക് തനിയേ ഇല്ലാതാകും.
ഒരു ദിവസം ഭാര്യ ഭർത്താവിനോട് ചോദിച്ചു " എനിയ്ക്ക് ദേഷ്യം വന്നാൽ പിന്നെ കണ്ണു കാണാറില്ല, നിങ്ങൾ എങ്ങനെയാണ് ഇത്രയും ശാന്തനായിരിയ്ക്കുന്നത്? എന്താണതിൻറ്റെ രഹസ്യം?"
ഭർത്താവു മറുപടി നൽകി " ഞാൻ അങ്ങനെയുള്ള അവസരത്തിൽ ബാത്ത് റൂമിലെ ക്ലോസ്സെറ്റ് അങ്ങു ക്ലീൻ ചെയ്യും".
ഭാര്യ അത്ഭുതത്തോടെ ചൊദിച്ചു " അതു കൊണ്ടെങ്ങനെയാണ് ദേഷ്യം മാറുക?".
ഭർത്താവ് ചെറുചിരിയോടെ പറഞ്ഞു " ഞാൻ അതിനായി ഉപയോഗിയ്ക്കുന്നത് നിൻറ്റെ ടൂത്ത് ബ്രഷാണ്".
ഗുണപാഠം: ആങ്കർ മാനേജ്ജ്മെൻറ്റിന് ഏറ്റവും നല്ല വഴി, മനസ്സിനെ വേറേ വഴിയ്ക്ക് തിരിച്ചു വിടുക എന്നതാണ്; അങ്ങനെ തിരിച്ചു വിടുമ്പോഴും മനസ്സിനു സുഖമുള്ള വഴിയ്ക്കായാൽ ഉത്തമം.
No comments:
Post a Comment