Tuesday, October 21, 2014

മാനേജ്മെൻറ്റ് പാഠം - 6 (Management Jokes - Saturation)

ഒരു അലസനായ കാക്ക ഒരു മരത്തിൽ താമസിച്ചിരുന്നു, അതു പ്രത്യേകിച്ച് യാതൊരു ജോലിയും ചെയ്യാതെ, കാഴ്ചകൾ കണ്ടും, പ്രകൃതിസൗന്ദര്യം ആസ്വദിച്ചും ആ മരത്തിൻ റ്റെ ഉയർന്ന ഒരു കൊമ്പിൽ ഇരിയ്ക്കും, മറ്റുള്ളവരുടെ അദ്ധ്വാനത്തിൻറ്റെ ഫലം പറ്റിക്കൊണ്ട് സുഖിച്ച് ജീവിച്ചു വന്നു. 

സ്ഥിരമ്മയി ഈ കാഴ്ച്ച കണ്ടു കൊണ്ടിരുന്ന ഒരു മുയൽ ഒരു നാൾ കാക്കയോട് ചോദിച്ചു " എനിയ്ക്ക് താങ്കളോട് അസൂയ തോന്നുന്നു,എനിയ്ക്കും ഇതുപോലെ ഒന്നും ചെയ്യാതെ ദിവസം മുഴുവൻ ഇരിയ്ക്കാൻ പറ്റിയിരുന്നെങ്കിൽ" 

കാക്ക പ്രതികരിച്ചു "എന്തു കൊണ്ടായിക്കൂടാ, നിനക്കു ഇതുപോലെ ഇരിയ്ക്കാവുന്നതേയുള്ളൂ" 

മുയലിനു സന്തോഷമായി, അത് മരത്തിൽ കാക്ക ഇരുന്ന ചില്ലയുടെ കീഴിൽ വന്നിരുന്നു, വിശ്രമമാരംഭിച്ചു. 

അതു വഴി വന്ന ഒരു കുറുക്കൻ ഈ കാഴ്ച്ച കണ്ടു. അവൻ പതിങ്ങിയെത്തി ഒറ്റച്ചാട്ടത്തിനു മുയലിനെ പിടികൂടി, കൊന്ന്, ഭക്ഷിച്ചു. കാക്കയപ്പോഴും ഒന്നും സംഭവിയ്ക്കാത്തതു പോലെ ആ കാഴ്ചയും ആസ്വദിച്ച് ഉയർന്ന ചില്ലയിൽ സുരക്ഷിതനായി വെറുതേയിരുന്നു. 



ഗുണപാഠം: നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാതെ സുഖമായി ഇരിയ്ക്കാവുന്നത് ഉയർന്ന തസ്തികകളിൽ മാത്രമാണ്; താഴ്ന്ന തസ്തികകളിൽ ഉള്ളവർ പൂർണ്ണമനസ്സോടേയും, സാഹചര്യങ്ങൾ മനസ്സിലാക്കിയും പണിയെടുക്കാതെയിരുന്നാൽ, അവൻറ്റെ പണി തീരും!

No comments:

Post a Comment