ഒരു ടർക്കി പക്ഷി, മേഞ്ഞു നടന്നിരുന്ന കാളയുമായി ഒരു ഉയരമുള്ള മരച്ചുവട്ടിൽ വച്ചു പരിചയപ്പെട്ടു.
ടർക്കി, കാളയോട് പറഞ്ഞു " ഈ മരത്തിൻ റ്റെ മുകളിൽ കയറി ഇരിയ്ക്കണം എന്ന് എനിയ്ക്ക് ആഗ്രഹം ഉണ്ട്, എന്നാൽ എനിക്ക് അത്രയും പറന്നുയരാൻ വേണ്ട ശക്തി ഇല്ല".
കാള സമാധാനിപ്പിച്ചു " നീ ഒരു കാര്യം ചെയ്യൂ, ഞാനിടുന്ന ചാനകം ഭക്ഷിച്ചിട്ട് പറന്നു നോക്കൂ, അതു ശക്തിപ്രദായകം ആണ്".
ടർക്കി കാളയുടെ ചാണകം (ആംഗലേയത്തിൽ ബുൾഷിറ്റ്) കഴിച്ചു നോക്കി, അതിനു കുറച്ചു ശക്തി ലഭിച്ചതായി മനസ്സിലായി, ഒന്നു പറന്നു നോക്കി, മരത്തിൻറ്റെ ഏറ്റവും താഴെയുള്ള ചില്ലയിൽ വരെ എത്തിച്ചേർന്നു.
അടുത്ത ദിവസം കുറച്ചുകൂടി ചാണകം കഴിച്ചിട്ട് അത് പറന്ന് രണ്ടാമത്തെ ചില്ലയിൽ എത്തി. ക്രമേണ ഉയർന്ന ചില്ലകൾ കീഴടക്കി ഒരു ദ്വൈവാരത്തിൽ അത് വൃക്ഷത്തിൻറ്റെ ഏറ്റവും ഉയരത്തിൽ അഭിമാനത്തോടെ ഇരിപ്പുറപ്പിച്ചു.
എന്നാൽ ഈ കാഴ്ച വളരെ അകലെ കൃഷിസ്ഥലത്ത് നിന്നിരുന്ന ഒരു കർഷകൻ കാണുകയും, തോക്കെടുത്ത് ടർക്കിയെ വെടി വച്ചു താഴെ ഇടുകയും ചെയ്തു.
ഗുണപാഠം : അസംബന്ധങ്ങളും, അബദ്ധങ്ങളും, തെറ്റുകളും നിങ്ങളെ ഉയരങ്ങളിൽ എത്തിച്ചേയ്ക്കാം, പക്ഷേ അവ നിങ്ങളെ അവിടെനിലനിർത്തുവാൻ സഹായിയ്ക്കില്ല!
No comments:
Post a Comment