Showing posts with label Management Jokes in Malayalam. Show all posts
Showing posts with label Management Jokes in Malayalam. Show all posts

Tuesday, October 21, 2014

മാനേജ്മെൻറ്റ് പാഠം - 18 (Management Jokes - Human resources)

പറയേണ്ടത് കമ്പനികളുടെ റിക്രൂട്ട്മെൻറ്റിനെ പറ്റി ആണ്, ആയതിനാൽ ഒരു ഹ്യൂമൻ റിസോഷ്സ്സസ്സ് മാനേജർ തന്നെ ആയിക്കോട്ടേ നായകൻ.

ഒരു ദിവസം ഈ എച്ച്.ആർ. മാനേജർ വഴിയിലൂടെ നടക്കവേ, ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ആളു നമ്മുടെ മരണ എച്ച്.ഓ.ഡി.ആയ യമധർമ്മൻറ്റെ കണക്കപ്പിള്ളയായ ചിത്ര്ഗുപ്തൻറ്റെ മുന്നിലേയ്ക്കെത്തപ്പെട്ടു.

ചിത്രൻസ്സ് പറഞ്ഞു " സ്വാഗതം, ഇതുവരെ ഇതുവഴി കടന്നു പോയ എച്ച്. ആർ മാനേജരന്മാർ ആരും സ്വർഗ്ഗത്തിലെത്തിയതായി അറിവില്ല, നിങ്ങളുടേത് എന്താകുമോ? എന്തായാലും എനിക്കു കിട്ടിയിരിയ്ക്കുന്ന നിർദ്ദേശപ്രകാരം നിങ്ങൾക്ക് ആദ്യ ദിവസം നരകത്തിലും, പിന്നത്തെ ദിവസം സ്വർഗ്ഗത്തിലും തങ്ങാം; അതിനു ശേഷം നിങ്ങൾക്ക് തീരുമാനിയ്ക്കാം തുടർന്നങ്ങോട്ട് എവിടെ താമസിയ്ക്കണം എന്ന്!"

മാനേജർ പറഞ്ഞു " അതിലിത്ര ചിന്തിയ്ക്കേണ്ട കാര്യമില്ല, എനിയ്ക്ക് സ്വർഗ്ഗത്തിൽ താമസിച്ചാൽ മതി, വെറുതേ ഒരു ദിവസം കളയേണ്ട"

ചിത്രൻസ്സ് "ക്ഷമിയ്ക്കണം, നിയമങ്ങൾ മാറ്റാനാവില്ല"

ഒരു കാലൻസ്സ് വന്ന് മാനേജരെ കൂട്ടിക്കൊണ്ട് ലിഫ്റ്റിൽ കയറി താഴേയ്ക്ക് പോയി. ലിഫ്റ്റിനു വെളിയിൽ വന്നപ്പോൾ, അന്നുവരെ വിവിധ കമ്പനികളിൽ ഒപ്പം ജോലി ചെയ്തവരും മരണമടഞ്ഞവരുമായവർ സ്വീകരിയ്ക്കാൻ അതിമനോഹരമായ ഒരു റിസോർട്ടിനു മുന്നിൽ കാത്ത് നിൽക്കുന്നു. എല്ലാവരും നല്ല പിക്ക്നിക്ക് വേഷങ്ങളിൽ, പരസ്പരം കെട്ടിപ്പിടിത്തവും, കുശലം ചോദിയ്ക്കലും ഒക്കെ കഴിഞ്ഞ് അവർ വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടും, മികച്ച ആഹാരവും, മദ്യവും കഴിച്ചപ്പോഴേയ്ക്കും നമ്മുടെ നരകാധിപൻ ചെകുത്താനുമെത്തി, അദ്ദേഹമാണെങ്കിൽ പരമരസികൻ, സരസൻ, രണ്ടാളും കുറേ നേരം സംസാരിച്ചിരുന്നു, ടി.വി കണ്ടു, ആകെ സമയം പോയതറിഞ്ഞില്ല.

കാലൻസ്സ് വീണ്ടും വന്നു. ഇത്തവണ ലിഫ്റ്റിൽ കയറ്റി മുകളിലേയ്ക്ക് കൊണ്ട് പോയി. പിന്നൊരു ദിവസം സ്വർഗ്ഗത്തിൽ,അപരിചിതരുടെ ഇടയിലെങ്കിലും സ്വർഗ്ഗീയ സുഖങ്ങളിൽ ആറാടി സമയം പോയതറിഞ്ഞില്ല.

ഇത്തവണ കാലൻസ്സ് വന്ന് കൂട്ടിക്കൊണ്ട് വന്നത് യമധർമ്മൻറ്റെ അടുത്തേയ്ക്കാണ്. അദ്ദേഹം ചോദിച്ചു "എന്തു തിരഞ്ഞെടുത്തു?"

മാനേജർ പറഞ്ഞു " സംഗതി സ്വർഗ്ഗം രസകരം തന്നെ, എന്നിരുന്നാലും പരിചയക്കാർ നിറഞ്ഞ നരകത്തിൽ ഇനിയങ്ങോട്ട് ജീവിയ്ക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു"

വീണ്ടും കാലൻസ്സ്; ഇത്തവണ ലിഫ്റ്റിൽ കയറ്റിയ കാലൻ കൂടെ വന്നില്ല. ലിഫ്റ്റിൻറ്റെ വാതിൽ തുറന്നു, പുറത്തിറങ്ങിയപ്പോൾ വിളപ്പിൽശാലയാണോ? ലാലൂരാണോ? എന്നൊരു സംശയം. തിരിഞ്ഞു നോക്കിയപ്പോൾ ലിഫ്റ്റ് പോയിട്ട് റോപ്പ് പോലും അവിടില്ല. തൻറ്റെ കൂടെ ജോലി ചെയ്തിരുന്നവർ ആ മാലിന്യക്കൂമ്പാരത്തിൽ നിന്നും അഴുകിയതും പുഴുത്തതും ഒക്കെ ഭക്ഷിയ്ക്കുന്നു, പിന്നീടത്തേയ്ക്ക് ശേഖരിയ്ക്കുന്നു; എല്ലാവരും കുചേലന്മാർ, അസഹനീയമായ ദുർഗ്ഗന്ധവും. 

ദാ വരുന്നു, ചെകുത്താൻ, അയാൾ വന്നതും നമ്മുടെ മാനേജരുടെ നല്ല വസ്ത്രങ്ങൾ പോയി, ചുറ്റിപ്പിടിച്ച് ഒരു ആക്കിയ ചിരിയും ചിരിച്ച് ആ പഹയൻ അങ്ങനെ നിന്നു.

മാനേജർ വിഷമത്തൊടെ ചോദിച്ചു " ഇന്നലെ ഞാൻ ഇവിടെ വന്നപ്പോൾ ഇവിടം മനോഹരമായിരുന്നു, എൻറ്റെ സുഹൃത്തുക്കൾ നല്ല നിലയിൽ ആയിരുന്നു. നല്ല ഭക്ഷണം, നല്ല സുഗന്ധം, വസ്ത്രങ്ങൾ, ഇന്നാണെങ്കിൽ പരിതാപകരവും, ദുസ്സഹവുമായ അന്തരീക്ഷവും. ഇതെന്താണിങ്ങനെ?"

പൊട്ടിച്ചിരിച്ചു കൊണ്ട് നരകനാഥൻ പറഞ്ഞു " വർഷങ്ങളായി നിങ്ങൾ ചെയ്തിരുന്ന ജോലി നിങ്ങൾ മറന്നു പോയി; ഞാനോർമ്മിപ്പിയ്ക്കാം, ഇന്നലെ ഞങ്ങൾ നിങ്ങളെ റിക്രൂട്ട് ചെയ്യുകയായിരുന്നു, ഇന്നു നിങ്ങൾ ഇവിടുത്തെ സ്റ്റാഫാണ്!!!!!!" 


ഗുണപാഠം : തൊഴിലുടമുയുടേയും, ഇടനിലക്കാരുടേയും വാഗ്ദാനങ്ങൾ, കമ്പനിയുടെ സേവനവേതന വ്യവസ്ഥ, രീതികൾ എന്നിവ ശരിയായി ഗ്രഹിച്ച ശേഷം മാത്രമേ തൊഴിൽ കരാറിൽ ഏർപ്പെടാവൂ; പലപ്പോഴും വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ ലഭിച്ചെന്നു വരില്ല.
============================================

പതിനെട്ട് പടി കയറിയില്ലേ? ഇനി...
തത്വമസ്സി ( അത് നീയാകുന്നു)!

============================================

മാനേജ്മെൻറ്റ് പാഠം - 17 (Management Jokes - Traditions)

കഥയുടെ അന്ത്യത്തിൽ കാര്യം മനസ്സിലാവും, അതിനാൽ ചോദ്യം പാടില്ല.

ഒരു കൂട്ടിൽ 5 കുരങ്ങന്മാരെ അടയ്ക്കുന്നു. കൂടിൻറ്റെ മധ്യത്തായി ഒരു പടല പഴം തൂക്കിയിടുന്നു. അതിനു താഴെയായി രണ്ട് സെറ്റ് ഏണികൾ വയ്ക്കുന്നു. വലിയ താമസമില്ലാതെ കൂട്ടത്തിൽ ഏതെങ്കിലും കുരങ്ങ് ഏണിയ്ക്ക് നേരേ നീങ്ങുന്നു. കുരങ്ങ ഏണിയിൽ തൊടുന്നതും മറ്റു കുരങ്ങന്മാരുടെ മേൽ ഐസ്സ് വാട്ടർ കോരി ഒഴിയ്ക്കുക. ഒരു ബഹളം, അതിൽ പേടിച്ച് ഏണിയ്ക്കടുത്ത് പോയ കുരങ്ങനും ഓടിമാറുന്നു.

അൽപ്പം സമയത്തിനു ശേഷം മറ്റൊരു കുരങ്ങൻ കോണിയെ സമീപിയ്ക്കുന്നു, ഏണിയിൽ തൊടുന്നതും മറ്റു കുരങ്ങന്മാരുടെ മേൽ ഐസ്സ് വാട്ടർ കോരി ഒഴിയ്ക്കുക.

ഈ പ്രക്രിയ അൽപ്പം നേരം തുടർന്നാൽ, ഒരു കുരങ്ങൻ ഏണിയ്ക്കു നേരേ നടന്ന് തുടങ്ങുമ്പോഴേ മറ്റ് കുരങ്ങുകൾ അതിനെ തടയും.

ഇനി നമുക്ക് ആ തണുത്ത വെള്ളം അങ്ങു മാറ്റാം. 5 കുരങ്ങന്മാരിൽ ഒന്നിനെ മാറ്റി പുതിയ ഒന്നിനെ കൂട്ടിൽ വയ്ക്കാം. പുതിയ കുരങ്ങൻ പഴം കണ്ടതും ആ കോണിയ്ക്ക് നേരേ നടന്നു തുടങ്ങും, എന്നാൽ അവനെ ഭയപ്പെടുത്തിക്കൊണ്ടും, അത്ഭുതപ്പെടുത്തിക്കൊണ്ടും മറ്റ് കുരങ്ങുകൾ അവനെ ആക്രമിയ്ക്കും. ഓരോ പ്രാവശ്യം അവനത് ചെയ്യാൻ ശ്രമിയ്ക്കുമ്പോഴും അവനു ഉപദ്രവമേൽക്കേണ്ടി വരും.

വീണ്ടും ഒരു പഴയ കുരങ്ങനെ മാറ്റി പുതിയതിനെ കൂട്ടിലടയ്ക്കാം, ഇത്തവണ പുതിയ കുരങ്ങൻ ഏണിയ്ക്ക് നേരേ നടക്കുമ്പോൾ പഴയ മൂന്നു കുരങ്ങന്മാരും അതിനെ തടയും, ഉപദ്രവിയ്ക്കും, പക്ഷേ അവരേക്കാൾ കൂടുതൽ ഉത്സാഹത്തിൽ അത് ചെയ്യുന്നത് തൊട്ട് മുമ്പ് വന്ന പുതിയവൻ ആയിരിയ്ക്കും.

അങ്ങനെ 3 ,4, 5 ഇപ്പോൾ എല്ലാ കുരങ്ങന്മാരും പുതിയതായി, ഓരോ ഏറ്റവും പുതിയ കുരങ്ങനും കോണിയ്ക്ക് നേരേ നടക്കുമ്പോൾ മറ്റുള്ളവർ അവനെ തടയും, ആക്രമിയ്ക്കും, എന്നാൽ ഈ കുരങ്ങന്മാർക്കറിയില്ല എന്തിനാണവനെ തടയുന്നതെന്നും എന്തിനാണവന്ര് തല്ലുന്നതെന്നും,എങ്കിലും അവർ അതിൽ പങ്കെടുക്കുന്നു, അത്രേ ഉള്ളൂ.

ഇപ്പോൾ നനഞ്ഞ ഒരുത്തനും ഇപ്പോൾ കൂട്ടിലില്ല. എങ്കിലും ഒരൊറ്റ കുരങ്ങന്മാർ പോലും ഏണിയ്ക്കു നേരേ പോവുകയോ പഴം തിന്നാൻ ശ്രമിയ്ക്കുകയോ ഇല്ല.

എന്തു കൊണ്ട്?

അതാണു കീഴ്വഴക്കം! ഇവിടെ ഇങ്ങനെയാണു നടന്നു വരുന്നത്, അതിനാൽ ഇങ്ങനെ അങ്ങ് പോവുക.


ഗുണപാഠം : കമ്പനിയുടെ പോളിസ്സികൾ ഉണ്ടാവുന്നത് ഇങ്ങനെയാണ്; പലപ്പോഴും ഗവണ്മെൻറ്റിൻറ്റേയും, കോടതികളുടേയും വരെ പോളിസ്സികൾ ഇങ്ങനെ ഉണ്ടാവുന്നു, ആയതിനാൽ സമൂഹത്തിലെ തുലോം വിവരം കുറഞ്ഞവർ പോലും ഈ മഹത്തായ സ്ഥാപനങ്ങളെ അധിക്ഷേപിയ്ക്കും, കൊക്കൊഞ്ഞാണൻ, പ്രകാശം പരത്തുന്നവൻ എന്നൊക്കെ ഭത്സിയ്ക്കും!

മാനേജ്മെൻറ്റ് പാഠം - 16 (Management Jokes - Economics)

ഒരു രാജ്യത്തിൻറ്റെ സാമ്പത്തിക നില സാമാന്യം ഭദ്രമായി മുന്നോട്ട് പോയിരുന്ന കാലം; ഈ നാടിൻറ്റെ നാണയം ഡോളറിനു എതിരെ 18 എണ്ണം എന്ന നിലയിൽ നിൽക്കവേ ഒരു സാമ്പത്തിക വിദഗ്ദ്ധൻ രാജ്യത്തിൻറ്റെ ധനകാര്യം ഏറ്റെടുക്കുന്നു. അദ്ദേഹം നമ്മുടെ ശശി പറയുന്നതു പോലെ പറഞ്ഞു; "ഇപ്പോൾ ശരിയാക്കി തരാം", ഒരു രണ്ട് ദിവസം കൊണ്ട് 10 കൊടുത്താൽ ഒരു ഡോളർ, പിന്നെ 1 നു 1, ഒടുവിൽ പേരു പറഞ്ഞാൽ ഡോളർ എന്ന നിലയിലാക്കാം, ഞാൻ എന്തും വേണ്ടി എക്കണോമിക്സ്സ് പഠിച്ചിരിയ്ക്കുന്നു!!!.

അദ്ദേഹം വേണ്ടനിലയിൽ പ്രവർത്തനമാരംഭിച്ചു, നിർഭാഗ്യകരം എന്നല്ലാതെന്തു പറയാൻ നാണയം കുത്തനെ ഇടിഞ്ഞു തുടങ്ങി. തൻറ്റെ തന്നെ വർഗ്ഗത്തിൽ പിറന്ന കുറേ മാനേജ്ജരന്മാരെ അദ്ദേഹം കാരണം കണ്ട് പിടിയ്ക്കാൻ നിയോഗിച്ചു. അവർ കാരണം കണ്ടെത്തി, മറ്റ് രാജ്യങ്ങളിൽ സാമ്പത്തികരംഗത്ത് പ്രവർത്തിയ്ക്കുന്നവരുടെ ഒരു ഗ്രൂപ്പിൽ 10 പേർ ഉണ്ടെങ്കിൽ 9 പേർ ജോലിയെടുക്കും, ഒരാൾ അവരെ നിയന്ത്രിയ്ക്കും; ഇവിടെ ഒരാൾ ജോലിയെടുക്കും, 9 പേർ നിയന്ത്രിയ്ക്കും. അപ്പോൾ ജോലി ചെയ്യാൻ ആവശ്യത്തിന് ആൾക്കാരില്ലാത്തതാണു പ്രശ്നം!

ഇതിനിടയിൽ നമ്മുടെ ധനകാര്യ വിദഗ്ദ്ധൻ വളർന്ന് രാജ്യഭരണം കയ്യാളി, കൂടുതൽ അധികാരമൊക്കെ ആയപ്പോൾ പ്രശ്നത്തിൻറ്റെ കാരണം കണ്ടെത്തിയ സ്ഥിതിയ്ക്ക് തൻറ്റെ വംശജർ മാത്രം പോരാ എന്നു തോന്നിയതിനാൽ അമേരിയ്ക്കാവിൽ പോയി ക്യാപ്പിറ്റലിസ്സം പഠിച്ച ഒരാളെ കൂടി കൂടെ കൂട്ടി അവനെ ഏൽപ്പിച്ചു ധനകാര്യങ്ങൾ. ആ വിദഗ്ദ്ധൻ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു, അദ്ദേഹം വ്യവസ്ഥ പൊളിച്ചെഴുതി, അമേരിയ്ക്കൻ മോഡലിൽ 4 സ്റ്റിയറിംഗ് മാനേജരന്മാർ, 3 ഏരിയാ സ്റ്റിയറിംഗ് മാനേജരന്മാർ,ജോലിചെയ്യുന്ന ആ ഒരാളിനു ബത്ത നൽകുന്നതിനായി 2 പേരടങ്ങിയ ഒരു പെർഫൊർമൻസ്സ് റിവ്യൂ സിസ്റ്റം എന്നിവ ഏർപ്പെടുത്തി. പക്ഷേ വീണ്ടും നിർഭാഗ്യം, വീണ്ടും നാണയം കുത്തനെ താഴോട്ട് തന്നെ.

ഇത്തവണ മനസ്സു മടുത്ത സമ്പത്തിക വിദഗ്ദ്ധൻ നാണയത്തെ അമേരിയ്ക്കക്കാരനെ തന്നെ ഏൽപ്പിച്ചു. നമ്മുടെ ഏക ജോലിക്കാരനെ പിരിച്ചു വിട്ടു, മാനേജർമാർക്ക് പ്രൊമോഷനും ബോണസ്സും നൽകി, അവർ പ്രശ്നത്തിനെ കാരണം കണ്ട് പിടിചല്ലോ!!!

ഗുണപാഠം : ബോസ്സ് എല്ലായ്പ്പോഴും ശരി മാത്രമേ ചെയ്യൂ, അഥവാ മേലധികാരി എന്തു ചെയ്യുന്നുവോ അത് മാത്രമാണു ശരി!

N.B : ഈ കഥയുമായി ജീവിച്ചിരിയ്ക്കുന്നവരോ, മരിച്ചവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയാൽ... തോന്നും അത്ര തന്നെ; ഞാനെന്തു ചെയ്യാനാ?

മാനേജ്മെൻറ്റ് പാഠം - 15 (Management Jokes - Auditor)

ഓഡിറ്റിംഗ് എന്നു കേൾക്കുമ്പോൾ, തുടർന്നു മനസ്സിൽ വരുന്ന വാക്ക് "പാര" എന്നാണ്. ആഡിറ്റിംഗ് കഴിഞ്ഞാൽ ചെയ്തവർ, ചെയ്യപ്പെട്ടവർക്ക് സമ്മാനിയ്ക്കുന്നത്, മറുപടി നൽകാൻ കുറേ പാരഗ്രാഫുകൾ അഥവാ "ആഡിറ്റ് പാര" എന്ന ഈ മുഴുനീള പാരകൾ തന്നെ. ഓഫീസുകളുടെ മെതേഡുകളും, പ്രൊസീഡിയറുകളും ഒക്കെ നോക്കിയിരുന്ന അവർ ഇന്ന് 10 -12 ലക്ഷം രൂപ മാസശമ്പളം വാങ്ങുന്ന ഐ.എസ്സ്.ഓ യുടെ തേർഡ്ഡ്പാർട്ട് ആഡിറ്റിംഗിൽ വന്നു നിൽക്കുന്നു. ഒരു ഓഡിറ്റ് ഓഫീസറുടെ ആ പഴയകഥ നമുക്ക് നോക്കാം.

ഓഡിറ്റ് ഓഫീസർ അന്നത്തെ പരിപാടികൾ അവസാനിപ്പിച്ച് വീട്ടിലെത്തുമ്പോൾ, വീട്ടിലും പരിസരത്തും ജനങ്ങൾ തിങ്ങി നിറഞ്ഞിരിയ്ക്കുന്നു. എല്ലാവരുടേയും മുഖത്ത് ദു:ഖഭാരം. ഓഫീസർ ഒന്നു പകച്ചു, പിന്നെ വീടിനുള്ളിലേയ്ക്ക് പാഞ്ഞു ചെന്നു. അവിടെ ഭാര്യ നിലത്തു കിടന്നു കരയുകയാണ്. ഭർത്താവിനെ കണ്ടതും, ഭാര്യ കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് പറഞ്ഞു

" നമ്മുടെ മോളു പോയേ...."

ഓഫീസർക്ക് ഇപ്പോഴും കാര്യം വ്യക്തമായില്ല, സംശയത്തൊടെ നോക്കുന്ന ഭർത്താവിനു നേരേ ഭാര്യ ഒരു കത്തു നീട്ടിക്കൊണ്ട് പറഞ്ഞു

" നമ്മുടെ മോളീ കത്തെഴുതി വച്ചിട്ട് അപ്പുരത്തെ സുമേഷിൻറ്റെ കൂടെ ഒളിച്ചോടിപ്പോയി"

അയാൾ ആ കത്ത് വാങ്ങി വിശദമായി വായിച്ചു നോക്കി. കാര്യങ്ങൾ വ്യക്തമാകാനാവാം ഒരു വട്ടം കൂടി വായിച്ചു, അതിനു ശേഷം ഭാര്യയെ നോക്കി കടുത്ത നിരാശയോടെ പറഞ്ഞു

" ശ്ശോ, അവളു ഡേറ്റ് തെറ്റിച്ചാ ഇട്ടിരിയ്ക്കുന്നത്"!!!!

ഗുണപാഠം: നിങ്ങൾക്ക് ഏറ്റവും സമർത്ഥനും, ബുദ്ധിമാനും, രസികനും, എല്ലാം തികഞ്ഞവനുമായ വ്യക്തിയെ കാണാനാവുന്നത്,നിങ്ങളുടെ പ്രതിബിംബം പ്രതിഫലിയ്ക്കുന്ന കണ്ണാടിയിൽ മാത്രമാണ്. എല്ലാക്കാര്യങ്ങളും രസകരമായ തമാശകളായി നമുക്കെടുക്കുവാൻ സാധിയ്ക്കും, പക്ഷേ അത് മറ്റൊരാളെപ്പറ്റിയുള്ളതാവണമെന്നു മാത്രം.

മാനേജ്മെൻറ്റ് പാഠം - 14 (Management Jokes - Expectations)

ഒരു മിക്സ്സ്ഡ്ഡ് സ്കൂളിലെ 8 ആം ക്ലാസ്സിലെ ജീവശാസ്ത്ര ക്ലാസ്സ് നടന്നു കൊണ്ടിരിയ്ക്കുന്നു. അദ്ധ്യാപകൻ ചോദിയ്ക്കുന്നു

" സാധാരണ വലുപ്പത്തിൽ നിന്നും 10 ഇരട്ടി വികസിയ്ക്കാൻ കഴിയുന്ന മനുഷ്യശരീര ഭാഗത്തിൻറ്റെ പേര് പറയൂ?"

പെൺകുട്ടികൾ ആകെ ഒന്നു പരുങ്ങി, ചിലർ നാണിച്ചു മുഖം കുനിച്ചു, ആണുകുട്ടികളുടെ മുഖത്താണെങ്കിൽ ഒരു കള്ളച്ചിരി.

അദ്ധ്യാപകൻ വീണ്ടും ചോദിയ്ക്കുന്നു " ലക്ഷ്മി പറയൂ?"

ലക്ഷ്മി എണീറ്റു നിന്നു, പിന്നെ ദേഷ്യത്തോടെ പറഞ്ഞു

"സർ, നിങ്ങൾ ഇങ്ങനെയുള്ള ചോദ്യം ക്ലാസ്സിൽ ചോദിയ്ക്കാമോ? ഞാൻ ഇത് എൻറ്റെ അമ്മയോട് പറയും, അമ്മ പ്രിൻസിപ്പളിനോട് പരാതി പറയും"

അദ്ധ്യാപകൻ അത് അവഗണിച്ചു കൊണ്ട് വീണ്ടും ചോദിച്ചു "മേരി പറയൂ?"

മേരിയും ദേഷ്യത്തിലാണ് " സർ, നിങ്ങളുടെ ക്ലാസ്സിൽ നിന്നും ഞങ്ങൾ ഇറങ്ങി പൊണോ?"

അദ്ധ്യാപകൻ ആണുകുട്ടികളുടെ ഭാഗത്ത് നോക്കി ചോദിച്ചു " നിങ്ങളിൽ ആരെങ്കിലും?"

പ്രസാദു കയ്യുയർത്തി, അദ്ധ്യാപകൻ ആംഗ്യം കാട്ടിയപ്പോൾ അവൻ എണീറ്റ് നിന്നു പറഞ്ഞു

"സർ, സധാരണ വലുപ്പത്തിൽ നിന്നും 10 ഇരട്ടി വരെ വികസിയ്ക്കാൻ കഴിയുന്ന മനുഷ്യ ശരീരത്തിലെ ഭാഗം കണ്ണിനുള്ളിലെ പ്യൂപ്പിൾ ആണ്"

അദ്ധ്യാപകൻ പറഞ്ഞു " വളരെ ശരിയാണു പ്രസാദ്, മിടുക്കൻ".

പിന്നീട് പെൺകുട്ടികളുടെ നേരേ തിരിഞ്ഞ്, ചമ്മിയിരിയ്ക്കുന്ന അവരെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു

"3 കാര്യങ്ങൾ എനിയ്ക്കു നിങ്ങളെപ്പറ്റി പറയാനുണ്ട്

1. നിങ്ങളുടെ ചിന്തകൾ ദുഷിച്ചതാണ്.

2. നിങ്ങൾ ഗൃഹപാഠങ്ങൾ വേണ്ടവിധം ചെയ്യുന്നില്ല

3. ഒരു ദിവസം നിങ്ങൾ വളരെ അധികം നിരാശപ്പെടാൻ പോകുന്നു, കാരണം നിങ്ങളുടെ പ്രതീക്ഷ വളരെ കൂടുതലാണ്!!!!"

ഗുണപാഠം: പോസിറ്റീവ് ചിന്തകൾ എന്നാൽ നല്ലത് മാത്രം പ്രതീക്ഷിയ്ക്കുന്നതല്ല, സംഭവിയ്ക്കുന്നതെന്തായാലും അതിനെ നല്ലതായി എടുക്കുന്നതാണ്. അമിതപ്രതീക്ഷ ഒരു കുറ്റമാണെങ്കിൽ, നിരാശ അതിനുള്ള ശിക്ഷയാണ്.

മാനേജ്മെൻറ്റ് പാഠം - 13 (Management Jokes - Manager)

രണ്ട് യാത്രികർ ഒരു എയർബലൂണിൽ തങ്ങളുടെ സാഹസികയാത്ര ആരംഭിച്ചു. കുറച്ചു ചെന്നപ്പോൾ കാറ്റ് പെട്ടെന്ന് രൂക്ഷമാവുകയും, ഗതി മാറുകയും ചെയ്തു; അതവരുടെ നിയന്ത്രണം നഷ്ടമാക്കി എങ്കിലും അവർ വളരെ കഷ്ടപ്പെട്ട് പവർലയിനുകളിൽ നിന്നും അവരുടെ ബലൂണിനെ രക്ഷിച്ചെടുത്തു. താമസിയാതെ അവർ ബലൂൺ നിയന്ത്രണത്തിലും, ശരിയായ പൊസിഷനിലും ആക്കി, പക്ഷേ ഇതിനകം അവർക്ക് വഴി തെറ്റിപ്പോയിരുന്നു.

കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ, അവർ ഒരു നാട്ടുവഴിയുടെ മുകളിലൂടെ പറന്നു തുടങ്ങി. ഈ സമയം ആ വഴിയിലൂടെ ഒരു മാന്യൻ നടന്നു പോകുന്നത് കണ്ട്, ഒരു ബലൂൺ യാത്രികൻ താഴേയ്ക്ക് നോക്കി ഇങ്ങനെ വിളിച്ചു ചോദിച്ചു

" സുഹൃത്തേ, ഞങ്ങൾക്ക് വഴി തെറ്റിയിരിയ്ക്കുന്നു, ഞങ്ങൾ ഇതെവിടെയാണെന്ന് ഒന്നു പറഞ്ഞു തരാമോ?"

താഴെ നടന്നു പോയിരുന്ന മാന്യൻ ചൊദ്യം കേട്ട് ആദ്യം ഒന്നാലോചിച്ചു, പിന്നീട് തഴേയ്ക്ക് നോക്കി, മുകളിലേയ്ക്ക് നോക്കി, വീണ്ടും താഴോട്ട് നോക്കി, ഒടുവിൽ ശൂന്യതയിൽ നോക്കി അൽപ്പസമയം നിന്നു, എന്നിട്ട് മുകളിൽ കേൾക്കത്തക്ക വിധം ഉറക്കെ വിളിച്ചു കൂവി

"നിങ്ങൾ ഒരു ബലൂണിലാണ്"

ചോദ്യം ചോദിച്ചയാൾ എന്തോ മറുപടി പറയാൻ ശ്രമിച്ചു, അപ്പോഴേയ്ക്കും കാറ്റിന്റെ വേഗത കൂടി അവർ ഉയരത്തിലേയ്ക്ക് പറന്നു തുടങ്ങി. അപ്പോൾ മറ്റേ സാഹസികൻ പറഞ്ഞു

" ആ മാന്യൻ തീർച്ചയായും ഒരു മാനേജർ ആയിരിയ്ക്കണം!"

ചോദ്യക്കാരൻ തിരക്കി " എന്തുകൊണ്ട്?"

മറ്റയാൾ മറുപടി പറഞ്ഞു

" അതിനു മൂന്ന് കാരണങ്ങൾ ഉണ്ട്

1. അയാൾ ഒരുത്തരം തരാൻ വളരെയധികം സമയമെടുത്തു.

2. അയാൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്.

3. അയാളുടെ ഉത്തരം 100% ഉപയോഗശൂന്യവുമാണ്.

ഗുണപാഠം: ഏല്ലാ ശരിയുത്തരങ്ങളും ഉപയോഗപ്രദ-മാകണമെന്നില്ല, എല്ലാ തെറ്റുത്തരങ്ങളും ഉപയോഗ ശൂന്യവുമാകണമെന്നുമില്ല; ഉദ്ദേശ പൂർത്തികരണത്തിന് ആവശ്യമായ വിവരശേഖരണം അതിലൂടെ സാധ്യമാകുന്നുണ്ടോ എന്നതാണു പ്രധാനം.

മാനേജ്മെൻറ്റ് പാഠം - 12 (Management Jokes - Security)

ബോംബെ നഗരത്തിലെ ഒരു അതി ധനികനായ വ്യവസായിയുടെ കഥയാണിത്. അദ്ദേഹം ഒരു ദിവസം സമീപത്തുള്ള ഒരു ബാങ്കിൻറ്റെ ശാഖയിലെത്തി. മാനേജരുടെ ക്യാബിനിലെത്തിയ അദ്ദേഹം ഇങ്ങനെ പറഞ്ഞു

" ഞാൻ അത്യാവശ്യമായി ഒരു വിദേശയാത്രയ്ക്ക് പോവുകയാണ്. രണ്ടാഴ്ച്ച കഴിഞ്ഞേ തിരിച്ച് വരികയുള്ളൂ, എനിയ്ക്ക് ഒരു 2 ലക്ഷം രൂപയുടെ അത്യാവശ്യമുണ്ട്. അത് നിങ്ങളുടെ ബ്രഞ്ചിൽ നിന്നും ഒന്നു ശരിയാക്കി തരണം"

മാനേജർക്ക് അധികം ആലോചിയ്ക്കേണ്ടി വന്നില്ല, പ്രധാന ബ്രാഞ്ചുകളിലെല്ലാം വളരെയധികം ഡിപ്പോസിറ്റ് ഉള്ള, ബാങ്കിൻറ്റെ പ്രധാനപ്പെട്ട ഇടപാടുകരനാണു ചോദിയ്ക്കുന്നത്. എങ്കിലും മാനേജർ പറഞ്ഞു

"സർ, അങ്ങേയ്ക്ക് ഇവിടെ അക്കൗണ്ട് ഇല്ല, ഒരു അക്കൗണ്ട് ഇപ്പോൾ തന്നെ തുറക്കാം, എങ്കിലും എന്തെങ്കിലും ഒരു ഈടില്ലാതെ എങ്ങനെയാണ വായ്പ തരിക. ഞാൻ മെയിൻ ഓഫീസ്സുമായി ഒന്ന് ബന്ധപ്പെടട്ടേ."

വ്യവസായി പറഞ്ഞു " അതു ന്യായമാണ്, ഒരു കാര്യം ചെയ്യൂ, എൻറ്റെ 50 ലക്ഷം രൂപാ വിലയുള്ള കാറു ഞാൻ ഈടായി തരാം, നിങ്ങൾ വേറേ ബുദ്ധിമുട്ടേണ്ട"

മാനേജർക്ക് സന്തോഷമായി, അദ്ദേഹം വ്യവസായിയുടെ കാറു കൊണ്ടുവന്ന് ബാങ്കിൻറ്റെ പാർക്കിങ്ങിൽ സുരക്ഷിതമായി വച്ചിട്ട്, ലോൺ ശരിയാക്കി കൊടുത്തു.

രണ്ടാഴ്ച്ച കഴിഞ്ഞു; വ്യവസായി വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തി. ബാങ്കിൽ പലിശയായി ഏതാണ്ട് 900 രൂപ ഉൾപ്പടെ പണം തിരിച്ചടച്ചു, അദ്ദേഹം വാഹനം തിരിച്ചെടുത്തു.

ഇതെല്ലാം കണ്ട അദ്ദേഹത്തിൻറ്റെ പരിചയക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥൻ അദ്ദേഹത്തോട് ചോദിച്ചു

" സർ, താങ്കൾ വളരെ വലിയ ധനികനാണ്, പിന്നെന്തിനാണ് 2 ലക്ഷം രൂപയ്ക്ക് ഇത്രയും ഒക്കെ കഷ്ടപ്പെട്ടത്?"

വ്യവസായി ഒരു ചെറുചിരിയോടെ, ശബ്ദം കുറച്ച് പറഞ്ഞു

" ബോംബേ പോലൊരു നഗരത്തിൽ വെറും 900 രൂപയ്ക്ക്, ഇത്ര സുരക്ഷിതമായി വില കൂടിയ കാറു സൂക്ഷിയ്ക്കാൻ വേറേ എവിടെയാണു സാധിയ്ക്കുക?!!!!!!!!!!!!!!!!!!!!!"

ഗുണപാഠം: നിങ്ങൾ 1000 രൂപാ ഒരു ബാങ്കിനോട് കടപ്പെട്ടിരിയ്ക്കുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം തലവേദനയാണ്; നിങ്ങൾ 100 കോടിയാണു കടപ്പെട്ടിരിയ്ക്കുന്നതെങ്കിൽ അത് ബാങ്കിൻറ്റേയും.

മാനേജ്മെൻറ്റ് പാഠം - 11 (Management Jokes - Anger Management)

ഒരു സന്തുഷ്ടകുടുംബം. എന്നു വച്ചാൽ ചട്ടിയും, കലവുമായി, തട്ടിയും, മുട്ടിയും എന്നാൽ വക്ക് പൊട്ടാതെയും കഴിയുന്ന കുടുംബം. ഭാര്യ സാമാന്യം തരക്കേടില്ലാത്ത വഴക്കാളിയും, ഭർത്താവു പേരുകേട്ട മുൻശുണ്ഠിക്കാരനും ആയിരുന്നു.

ഭാര്യയും ഭർത്താവും തമ്മിൽ ഒരു വഴക്കുണ്ടായാൽ ആദ്യം ഭർത്താവ് പൊട്ടിത്തെറിയ്ക്കുമെങ്കിലും, പിന്നീട് മിണ്ടാതെ ബാത്ത് റൂമിൽ കയറും. പിന്നീട് ഭാര്യ എത്ര ബഹളം വച്ചാലും അയാൾ പ്രതികരിയ്ക്കില്ല, അങ്ങനെ വഴക്ക് തനിയേ ഇല്ലാതാകും.

ഒരു ദിവസം ഭാര്യ ഭർത്താവിനോട് ചോദിച്ചു " എനിയ്ക്ക് ദേഷ്യം വന്നാൽ പിന്നെ കണ്ണു കാണാറില്ല, നിങ്ങൾ എങ്ങനെയാണ് ഇത്രയും ശാന്തനായിരിയ്ക്കുന്നത്? എന്താണതിൻറ്റെ രഹസ്യം?"

ഭർത്താവു മറുപടി നൽകി " ഞാൻ അങ്ങനെയുള്ള അവസരത്തിൽ ബാത്ത് റൂമിലെ ക്ലോസ്സെറ്റ് അങ്ങു ക്ലീൻ ചെയ്യും".

ഭാര്യ അത്ഭുതത്തോടെ ചൊദിച്ചു " അതു കൊണ്ടെങ്ങനെയാണ് ദേഷ്യം മാറുക?".

ഭർത്താവ് ചെറുചിരിയോടെ പറഞ്ഞു " ഞാൻ അതിനായി ഉപയോഗിയ്ക്കുന്നത് നിൻറ്റെ ടൂത്ത് ബ്രഷാണ്".

ഗുണപാഠം: ആങ്കർ മാനേജ്ജ്മെൻറ്റിന് ഏറ്റവും നല്ല വഴി, മനസ്സിനെ വേറേ വഴിയ്ക്ക് തിരിച്ചു വിടുക എന്നതാണ്; അങ്ങനെ തിരിച്ചു വിടുമ്പോഴും മനസ്സിനു സുഖമുള്ള വഴിയ്ക്കായാൽ ഉത്തമം.

മാനേജ്മെൻറ്റ് പാഠം - 10 (Management Jokes - Repetitions)

അപ്പുക്കുട്ടനും, മാധവനും അടുത്തടുത്ത വീടുകളിൽ ജനിച്ചു, ഒരേ സ്കൂളിൽ പഠിച്ച്, എഞ്ചിനീയറിംഗിനു ചേർന്നപ്പോൾ രണ്ട് ട്രേഡിലായിപ്പോയി, എങ്കിലും സുഹൃത്ത് ബന്ധത്തിന് ഒരു കോട്ടവും ഉണ്ടായില്ല. എങ്കിലും അപ്പുക്കുട്ടൻ അൽപ്പം കഠിനാദ്ധ്വാനിയും, പഠനത്തിൽ മുമ്പനും, മാധവൻ അൽപ്പം പഠനത്തിൽ ഉഴപ്പനും, കളയിലും, കളികളിലും മുമ്പനും ആയിരുന്നു. കാമ്പസ്സ് ഇന്റർവ്യൂ വഴി രണ്ടളും ഒരേ കമ്പനിയിൽ ജോലിയും നേടി.

അവിടേയും അപ്പുക്കുട്ടൻ സ്ഥിരോത്സാഹിയും, മേലധികാരികളുടെ ഗുഡ്ഡ് ബുക്കിലെ അംഗവുമായി, എന്നാൽ മാധവൻ സഹപ്രവർത്തകരുടെ പ്രിയപ്പെട്ടവനും മേലധികാരികൾക്ക് കണ്ണിലെ കരടുമായി തുടർന്നു. ജോലി നേടി 5 വർഷമായെങ്കിലും, പലവട്ടം ആവശ്യപ്പെട്ടിട്ടും, രണ്ടാൾക്കും കാര്യമായ ഉദ്യോഗക്കയറ്റമോ, ശമ്പള വർദ്ധനവോ കിട്ടിയില്ല. അങ്ങനെയിരിയ്ക്കെ മറ്റൊരു കമ്പനിയിൽ ഉയർന്ന പദവിയിലുള്ള അവരുടെ ഒരു സീനിയറെ കണ്ട് അവർ പ്രശ്നമവതരിപ്പിച്ചു.

അദ്ദേഹം ചോദിച്ചു "നിങ്ങൾക്ക് ഒരു അപ്രൈസ്സൽ റിക്വസ്റ്റും, റെസിഗ്നേഷൻ ലെറ്ററും തമ്മിലുള്ള വ്യത്യാസം അറിയാമോ?"

അവരുടെ പരുങ്ങൽ കണ്ട് ചിരിച്ചു കൊണ്ടദ്ദേഹം പറഞ്ഞു.

"നിങ്ങൾ കമ്പനിയോട്, നിങ്ങളുടെ പ്രവർത്തന മികവു പരിഗണിച്ച് ശമ്പള വർദ്ധനവിനും, സ്ഥാനക്കയറ്റവും ആവശ്യപ്പെട്ടെന്നിരിയ്ക്കട്ടെ. കമ്പനി പറയാൻ പോകുന്നത്

1. നിങ്ങളുടെ ബലഹീനതകളും, മുൻപ് ചെയ്ത തെറ്റുകളും, അബദ്ധങ്ങളും, പരാജയങ്ങളും കമ്പനിയെ എത്രമാത്രം പ്രതികൂലമായി ബാധിച്ചു.

2.പ്രമോഷനു പരിഗണിയ്ക്കുവാൻ സാധ്യമല്ല, കാരണം നിങ്ങൾ പ്രതീക്ഷകൾക്കനുസരിച്ച് ഉയർന്നിട്ടില്ല, നിങ്ങൾക്ക് നേതൃത്വ ഗുണം തീരെയില്ല,കമ്പനിയുടെ ലക്ഷ്യങ്ങളും,ഉദ്ദേശങ്ങളും സാധിച്ചെടുക്കുന്നതിൽ നിങ്ങൾക്ക് നിരവധി പോരായ്മകൾ ഉണ്ട്.

3. നിങ്ങൾ 10% ശമ്പളവർദ്ധനവിനു പോലും യോഗ്യനല്ല.

അങ്ങനെ 90% സാധ്യത നിങ്ങൾക്ക് എന്തെങ്കിലും കാര്യമായ ശമ്പളവർദ്ധനവോ, സ്ഥാനക്കയറ്റമോ ലഭിയ്ക്കാതിരിയ്ക്കാനാണ്."

" ഇനി നിങ്ങൾ കമ്പനിയോട്, നിങ്ങളുടെ ചില വ്യക്തിപരമായതോ, മറ്റെന്തെങ്കിലുമോ ബിദ്ധിമുട്ടുകൾ കാരണം രാജി വയ്ക്കുന്നതായും, വിടുതലും ആവശ്യപ്പെട്ടെന്നിരിയ്ക്കട്ടെ. അപ്പോൾ കമ്പനി പറയാൻ പോകുന്നത്

1. നിങ്ങളുടെ ശക്തിയെപ്പറ്റിയും,ബുദ്ധിയെപ്പറ്റിയും,മുൻ കാല വിജയങ്ങളെപ്പറ്റിയും , നിങ്ങൾ കമ്പനിയ്ക്കുണ്ടാക്കിയ നേട്ടങ്ങളെ പറ്റിയും മാത്രമേ പറയുവാനുള്ളൂ.

2.നിങ്ങള് കമ്പനിയുടെ നട്ടെല്ലാണ്, നിങ്ങളാണു കമ്പനിയുടെ വീക്ഷണം, പിന്നെ എങ്ങനെ നിങ്ങൾക്ക് പോകാൻ കഴിയും, നിങ്ങൾ പദ്ധതികലുടെ ഉത്തരവാദിത്വം ചുമലിലേറ്റണം എന്നു മാത്രമല്ല, നിങ്ങളുടെ ജൂനിയേർസ്സിനെ വിജയത്തിലേയ്ക്ക് നയിക്കുകയും വേണം.

3. നിങ്ങൾ 50 - 60% ശമ്പളവർദ്ധനവിനു വരെ യോഗ്യനാണ്."

അങ്ങനെ 90% സാധ്യത നിങ്ങൾക്ക് എന്തെങ്കിലും കാര്യമായ ശമ്പളവർദ്ധനവോ, സ്ഥാനക്കയറ്റമോ ഉടനെ തന്നെ ലഭിയ്ക്കുവാനാണ്."

അവർ രണ്ടാളും ഒന്നിച്ച് നന്ദി പറഞ്ഞു " വളരെ നന്ദി, മനസ്സിലായി സർ, ഒരു അപ്രൈസ്സൽ കിട്ടണമെങ്കിൽ റിസൈൻ ചെയ്യണം"

രണ്ടാളും കമ്പനിയിലെത്തി രാജി സമർപ്പിച്ചു. എല്ലാവരും പ്രതീക്ഷിച്ചത് അപ്പുക്കുട്ടനു പ്രമോഷനോ, ശമ്പളക്കയറ്റമോ, കിട്ടും മാധവനു ജോലി പോകുമെന്നാണെങ്കിലും, നേരേ മറിച്ചാണു സംഭവിച്ചത്.പിന്നീടറിയാൻ കഴിഞ്ഞു, അപ്പുക്കുട്ടൻറ്റെ വിഭാഗം ഇനി മുതൽ കരാറു കൊടുക്കാനും, മാധവൻറ്റെ വിഭാഗത്തിൽ പുതിയ വികസനം നടത്താനുമായിരുന്നു, കമ്പനിയുടെ ഭാവി പദ്ധതി!!!!

ഗുണപാഠം: എത്ര തന്നെ പ്രാവശ്യം വിജയകരമായി നടപ്പാക്കിയ പദ്ധതി ആയാലും, തുടർന്നു ചെയ്യുന്ന, ഓരോ പ്രാവശ്യവും എല്ലാ മുന്നൊരുക്കങ്ങളും നടത്തി, ആദ്യമായി ചെയ്യുന്ന അവധാനതയോടെ വേണം കാര്യങ്ങൾ ചെയ്യാൻ; വളയം ഇല്ലാതെ ചാടരുത്.

മാനേജ്മെൻറ്റ് പാഠം - 9 (Management Jokes - Braveness)

ഒരു ദിവസം ഒരു കമ്പനി സി.ഇ.ഒ, അദ്ദേഹത്തിൻറ്റെ വീട്ടിൽ, കമ്പനിയിലെ എല്ലാ മാനേജറന്മാർക്കുമായി ഒരു പാർട്ടി സംഘടിപ്പിച്ചു. പാർട്ടി കൊഴുത്തു വരവേ, സി.ഇ.ഒ തൻറ്റെ സ്റ്റാഫംഗങ്ങളെ വീടിനു പുറകിലേയ്ക്ക് കൂട്ടിക്കൊണ്ടു പ്പൊയി. അവിടെ ഉണ്ടായിരുന്ന ചീങ്കണ്ണികൾ നിറഞ്ഞ ഒരു വലിയ സ്വിമ്മിംഗ് പൂൾ അവരെ കാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

" എനിയ്ക്കു തോന്നുന്നത് ഒരു മാനേജരെ വിലയിരുത്തേണ്ടത് അയാളുടെ ധൈര്യത്തിൻറ്റെ അടിസ്ഥാനത്തിൽ ആയിരിയ്ക്കണം. ഇന്നു ഞാൻ എന്താണോ? എന്നെ അതാക്കിയത് എൻറ്റെ ധൈര്യം ഒന്നുമാത്രം ആണ്. അതിനാൽ ഞാൻ ഇവിടെ കൂടിയിരിയ്ക്കുന്ന നിങ്ങൾക്കെല്ലാവർക്കുമായി ഒരു മത്സരം വയ്ക്കുകയാണ്. ഈ വിശന്ന ചീങ്കണ്ണീകൾ നിറഞ്ഞ നീന്തൽകുളത്തിൽ ചാടി, നീന്തി അക്കരെ എത്തുന്നവർ ആരാണോ?, അവർക്ക് പണമോ, ഭൂമിയോ, ആഭരണങ്ങളോ അങ്ങനെ ചോദിയ്ക്കുന്നതു ഞാൻ തരും."

എല്ലാവരും അത് തമാശയായി എടുത്ത് ആർത്തു ചിരിച്ചു, പിന്നീട് സി.ഇ.ഒ യും പരിവാരം പാർട്ടി ഹാളിലേയ്ക്ക് നടന്നു. പെട്ടെന്ന് അവർ വെള്ളം തെറിയ്ക്കുന്നതു പോലെ ഒരു വലിയ ശബ്ദം കേട്ടു. എല്ലാവരും തിരിഞ്ഞു നോക്കി, അവർ കണ്ടത്,അവരുടെ എച്ച്.ആർ. മാനേജർ ആ കുളത്തിൽ അദ്ദേഹത്തിൻറ്റെ ജീവനു വേണ്ടി നീന്തുന്ന കാഴ്ച്ചയാണ്. അയാൾ ചീങ്കണ്ണീകളെ ഇടതും വലതും അടിച്ചു തേറുപ്പിച്ച് അതിവേഗത്തിൽ നീന്തി മറുകരയെത്തി. തൻറ്റെ ഷൂസ്സിനു വളരെ സമീപം വരെ എത്തിയ ഒരു കടിയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട് അയാൾ നീന്തൽകുളത്തിൽ നിന്നും പുറത്തു ചാടി.

ഭയന്നും, അത്ഭുതപ്പെട്ടും നിന്നിരുന്ന സി.ഇ.ഒ ആവേശത്തോടെ ഓടി അരികിലെത്തിക്കൊണ്ട് പറഞ്ഞു "ഞാൻ എൻറ്റെ ജീവിതത്തിൽ ഇതുപോലൊരു കാഴ്ച്ച കണ്ടിട്ടില്ല. നിങ്ങൾ എന്തൊരു ധീരനാണ്, വീരനാണ്, നിങ്ങൾ എൻറ്റെ മനേജരാണെന്നതിൽ ഞാൻ അഭിമാനിയ്ക്കുന്നു. പറയൂ നിങ്ങള്ക്കെന്താണു വെണ്ടത്? നിങ്ങളുടെ ധീരതയ്ക്ക് പകരം തരാൻ എൻറ്റെ കയ്യിൽ ഒന്നുമില്ല, എങ്കിലും നിങ്ങൾ ചോദിയ്ക്കുന്ന എന്തും ഞാൻ തരും"

നനഞ്ഞു വിറച്ച എച്ച്.ആർ. മാനേജർ പാടുപെട്ട് ശ്വാസം വലിച്ചു വിട്ടു, പിന്നെ തല ഉയർത്തി സി.ഇ.ഒ യെ നോക്കി ഇങ്ങനെ ചോദിച്ചു

" സർ, ആരാണെന്നെ ഈ കുളത്തിൽ തള്ളിയിട്ടത്????????"

ഗുണപാഠം: റിസ്ക്കും, ഹസ്സാർഡ്ഡും രണ്ടാണ്. റിസ്ക്ക് ഒഴിവാക്കാവുന്ന അപകടങ്ങളിലേയ്ക്ക് നയിയ്ക്കുന്ന തീരുമാനവും; ഹസ്സാർഡ്ഡ് ഒഴിവാക്കാനാകാത്ത,അപകടസാധ്യതയുമാണ്.

മാനേജ്മെൻറ്റ് പാഠം - 8 (Management Jokes - Stategies & Tactics)

"മുഖിയാ" എന്നു ഉത്തരേന്ത്യയിൽ വിളിയ്ക്കുന്ന ഒരു ഗ്രാമമുഖ്യൻറ്റെ കഥയാണ്. അദ്ദേഹം പട്ടണത്തേയും അവിടുത്തെ പുതിയ രീതികളേയും വളരെയധികം ഇഷ്ടപ്പെടുകയും, അവയിൽ നിന്നും പലതു സ്വന്തം നാട്ടിൽ നടപ്പിലാക്കാൻ തൽപ്പര്യമുള്ള ആളും ആയിരുന്നു. എങ്കിലും ഗ്രാമത്തിലെ തിരക്കുകൾ അദ്ദേഹത്തെ യഥേഷ്ടം പട്ടണത്തിൽ നിൽക്കാനോ, കൂടുതൽ പഠിയ്ക്കാനോ അനുവദിച്ചിരുന്നുമില്ല.

ഒരു നാൾ മുഖിയാ പട്ടണത്തിലൂടെ നടക്കുമ്പോൾ ഒരു ആൾക്കൂട്ടം കണ്ട് വിവരം തിരക്കി. ഒരു കുട്ടി കിണറ്റിൽ വീണിരിയ്ക്കുന്നു. ചില ആളുകൾ ഒരു കയറു കൊണ്ട് വന്ന്, കിണറ്റിലേയ്ക്ക് ഇട്ടു കൊടുത്തു. കുട്ടിയോട് ആ കയർ അരയിൽ കെട്ടാനും അതിൽ ബലമായി പിടിയ്ക്കാനും അവർ പറഞ്ഞു. പിന്നെ അവർ കുട്ടീ ആ കയറിൽ തൂക്കി വെളിയിലെടുത്തു. മുഖിയായ്ക്ക് വളരെ സന്തോഷമായി, കൊള്ളാം പട്ടണക്കാരുടെ ഓരോ ബുദ്ധികളേ! അദ്ദേഹം അത്ഭുതപ്പെട്ടു.

തിരികെ ഗ്രാമത്തിൽ എത്തിയ മുഖിയായ്ക്ക് ഈ വിദ്യ ഉപയോഗിയ്ക്കാൻ താമസിയാതെ ഒരു അവസരം ലഭിച്ചു. അൽപ്പം വ്യത്യാസമുള്ള സാഹചര്യമാണ്. ഒരു കുട്ടി മരത്തിൻ റ്റെ മുകളിൽ കയറി, കുട്ടി ചില്ലയിൽ ഇരിപ്പാണ്, താഴെ ഇറങ്ങാൽ ഭയം; മരം ദുർബ്ബലമാകയാൽ ആർക്കും കയറാനും പറ്റുന്നില്ല.

മുഖിയാ സ്ഥലത്തെത്തി, സ്ഥിതിഗതികൾ വിലയിരുത്തി; ഒരു കയർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.കൊണ്ടുവന്ന കയറിൻറ്റെ ഒരറ്റം കുട്ടിയ്ക്ക് എറിഞ്ഞു കൊടുത്തിട്ട് അതു അരയിൽ കെട്ടുവാനും കയറിൽ ബലമായി പിടിയ്ക്കുവാനും പറഞ്ഞു. മറ്റേയറ്റം മുഖിയാ കൈകളിൽ വച്ചു, തരവും തഞ്ചവും നോക്കി, ഇതിനിടയിൽ കുട്ടി കാലു തെന്നി ശിഖരത്തിൻറ്റെ മറു ഭാഗത്തേയ്ക്ക് വീണു. കുട്ടി കമ്പിൽ കൂടി കയറിൽ തൂങ്ങിക്കിടന്നു തഴോട്ട് വന്നു, മുഖിയാ അറിയാതെ മുന്നോട്ടോടി പോയെങ്കിലും, കുട്ടി നിലത്തെത്തി. ആളുകൾ ആർപ്പു വിളിച്ചു, മുഖിയയുടെ ബുദ്ധിയെ പ്രശംസിച്ചു. മുഖിയയ്ക്ക് മാത്രം കാര്യങ്ങൾ അത്ര പിടിച്ചില്ല , സംഗതി വിജയിച്ചെങ്കിലും എവിടെയോ ഒരു തെറ്റുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.

അധികം താമസിയാതെ അദ്ദേഹത്തിനു വീണ്ടും ഒരവസരം കിട്ടി. അതേ സാഹചര്യം, ഇത്തവണ മുഖിയാ ഒരുപാടു കാത്തിരുന്നില്ല, കുട്ടി കയറു കെട്ടിയതും മുഖിയാ ഒറ്റ വലി.കുട്ടി നെരേ തഴെ വന്നു വീണു, കുട്ടിയുടെ നിർഭാഗ്യം അതു മരിച്ചു പോയി. മുഖിയാ ഒന്നു കൂടി ആലോചിച്ചു, വീണ്ടും എവിടെയോ ഒരു കുഴപ്പം,"തെറ്റി ചെയ്തപ്പോൾ ഗുണഫലം, നേരേ ചെയ്തപ്പോൾ വിപരീതഫലം". ദു:ഖിതരായിരിയ്ക്കുന്ന ജനങ്ങളോട് മുഖിയാ പറഞ്ഞു " ഇതൊക്കെ ഇങ്ങനെയാണ്, ചിലപ്പോൾ ശരിയാകും ചിലപ്പോൾ വിപരീതവും. സാധ്യത 1/2 മാത്രം"

ഗുണപാഠം : സ്ട്രാറ്റജിയും, ടാക്ടിക്സ്സും രണ്ടാണ്. സ്ട്രാറ്റജി ഒരു നയത്തിൻറ്റെ ഭാഗമാണ്. എന്നാൽ ടാക്ടിക്സ്സ് ഒരു പ്രത്യേക സാഹചര്യം മനസ്സിലാക്കി അതിനനുസരിച്ച് ആ സ്ട്രാറ്റജി ഉപയോഗിയ്ക്കുന്നതാണ്.

മാനേജ്മെൻറ്റ് പാഠം - 7 (Management Jokes - Query)

ദീപാവലിയല്ലേ, ഒരു കതനാ പൊട്ടിയ്ക്കാം.എന്തായാലും ഞാൻ ഒരു സർട്ടിഫിക്കേറ്റ് സംഘടിപ്പിച്ചു, ആരും കേസ്സിനു വരരുതല്ലോ? കൊച്ചു കുട്ടികളോ, ഗർഭിണികളൊ ഉണ്ടെങ്കിൽസുരക്ഷിതമായ ദൂരത്തിൽ മാറി നിലക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഇന്നത്തെ പാഠം ആരംഭിയ്ക്കുന്നു.

മനോഹരമായ ഒരു കിടപ്പു മുറി. ഭർത്താവ് നേരത്തേ തന്നെ കട്ടിലിൽ ഇടം പിടിച്ചിരുന്നു. ഭാര്യ ജോലിയൊക്കെ ഒതുക്കി, ഒന്നു മേലുകഴുകി കിടക്കാൻ തയ്യാറെടുക്കുന്നു. അവൾ കിടക്കയിലുള്ള ഭർത്താവിനെ ഒന്നു നോക്കി, അയാൾ ബെഡ്ഡ് ലാമ്പിൻറ്റെ വെളിച്ചത്തിൽ ഏതോ പുസ്തകം വായിയ്ക്കുകയാണ്. ഭാര്യ വന്നത് അത്ര ശ്രദ്ധിച്ചില്ല, ഭാര്യക്കു സൂചനകൾ വ്യക്തമായി, അതിനാൽ അവൾ കിടക്കയുടെ ഓരം ചേർന്ന് ഉറങ്ങാൻ തീരുമാനിച്ചു.

ഭർത്താവ് പുസ്തക വായനയിലാണ്; ഭാര്യ മലർന്നു കിടന്നുറക്കവും. പെട്ടെന്ന് ഭർത്താവ് തൻ റ്റെ വലത് കയ്യുടെ ചൂണ്ട്, നടു വിരലുകൾ ഭാര്യയുടെ ഗുഹ്യഭാഗത്തിൻറ്റെ മൃദുലതകളിൽ ഒന്നമർത്തി. ഭാര്യ ഒന്നു മയങ്ങി വരികയായിരുന്നു എങ്കിലും അവൾ അതു തിരിച്ചറിഞ്ഞു; അവൾ ഭർത്താവിനെ ഒന്നു കണ്ണു തുറന്നു നോക്കി, അയാൾ കയ്യ് പിൻവലിച്ച് വയന തുടരുകയാണ്. ഭാര്യ വീണ്ടു ഉറങ്ങാൻ ശ്രമിച്ചു.

അൽപ്പസമയം കഴിഞ്ഞ് ഭർത്താവിൻറ്റെ വിരലുകൾ വീണ്ടു അതാവർത്തിച്ചു. ഇത്തവണ കൂടുതൽ ഗാഢനിദ്രയിലായിരുന്ന ഭാര്യ ഞെട്ടിയുണർന്ന് ഭർത്താവിനെ നോക്കി, അയാൾ വായനയിലാണ്. ഭാര്യ ചിന്താക്കുഴപ്പത്തിൽ ആയി. എങ്കിലും ഭർത്താവിൻറ്റെ മുഖത്തെ നിസംഗത അവളെ ഉറങ്ങാൻ പ്രേരിപ്പിച്ചു.

വീണ്ടു കുറച്ച് സമയം കഴിഞ്ഞ്, ഭർത്താവിൻറ്റെ നടുവിരൽ മാത്രം, അവളുടെ മൃദുലതകളിൽ ആഴത്തിൽ കടന്ന് ഒന്നിളക്കി. ഇത്തവണ അവൾ ശരിയ്ക്കും ഉണർന്നു, അവളിലെ സ്ത്രീത്വവും. അവൾ ഇങ്ങനെ ചിന്തിച്ചു " ഒരു പക്ഷേ അദ്ദേഹത്തിനു താത്പര്യം ഉണ്ടായിരിയ്ക്കും, ഞാൻ ജോലിചെയ്ത് ക്ഷീണിച്ചതിനാൽ ഉപദ്രവിയ്ക്കേണ്ട എന്നു കരുതുകയാവാം. ഇനി ഞാനാണു മുൻ കൈ എടുക്കേണ്ടത്."

അവർ മെല്ലെ എഴുന്നേറ്റിരുന്നു, മേൽ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചു മാറ്റി, അടുവസ്ത്രങ്ങളിലേയ്ക്ക് കടന്നപ്പോൾ, തൻ റ്റെ ശരീരത്തിൽ വീണ മേൽ വസ്ത്രത്തിൻ റ്റെ സ്പർശനത്താൽ ശ്രദ്ധ തിരിഞ്ഞ ഭർത്താവ്, ഭാര്യയെ നോക്കി.ഭാര്യയുടെ പ്രവർത്തി കണ്ട് അയാൾ ഒരു നിമിഷം ഒന്നമ്പരന്നു. പിന്നെ ചോദിച്ചു " നീ എന്താ ഈ ചെയ്യുന്നത്?"

ഭാര്യ അൽപ്പം ഈർഷ്യയോടെ തിരിച്ചു ചോദിച്ചു " അപ്പോൾ നിങ്ങൾ അതല്ലേ ഉദ്ദേശിച്ചത്, പിന്നെ എന്തിനാണ് അങ്ങനെ, അവിടെ തോണ്ടിയത്?"

ഇത്തവണ ഭർത്താവ് ഒന്നു ചിരിച്ചു, ബുക്ക് അടച്ച് വച്ചുകൊണ്ട് അദ്ദേഹം സൗമ്യനായി പറഞ്ഞു " ഓഹോ, നീ അത് അങ്ങനെയാണോ എടുത്തത്. ഈ പുസ്തകം വളരെ പഴയതാണ്, താളുകൾ ഒട്ടിപ്പിടിച്ചിരിയ്ക്കുന്നു, പേജ് മറിയ്ക്കാൻ വിഷമം അനുഭവപ്പെട്ടപ്പോൾ വിരലുകൾ ഒന്നു നനയ്ക്കാനാണു ഞാൻ അങ്ങനെ ചെയ്തത്!!!!!!!!!!!!!!



ഗുണപാഠം : നിങ്ങളോടുള്ള ക്വറി എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക ; ചോദ്യം വ്യക്തമല്ലെങ്കിൽ അതിനു വിശദീകരണംതേടുക.ചോദ്യം പൂർണ്ണമായി മനസ്സിലാക്കിയ ശേഷമേ മറുപടി നൽകാവൂ; അല്ലെങ്കിൽ അനാവശ്യവും, അർത്ഥശൂന്യവും, നിരാശാജനകവുമായ തുറന്നുകാട്ടലുകൾക്ക് നിങ്ങൾ വിധേയമായേയ്ക്കാം.

മാനേജ്മെൻറ്റ് പാഠം - 6 (Management Jokes - Saturation)

ഒരു അലസനായ കാക്ക ഒരു മരത്തിൽ താമസിച്ചിരുന്നു, അതു പ്രത്യേകിച്ച് യാതൊരു ജോലിയും ചെയ്യാതെ, കാഴ്ചകൾ കണ്ടും, പ്രകൃതിസൗന്ദര്യം ആസ്വദിച്ചും ആ മരത്തിൻ റ്റെ ഉയർന്ന ഒരു കൊമ്പിൽ ഇരിയ്ക്കും, മറ്റുള്ളവരുടെ അദ്ധ്വാനത്തിൻറ്റെ ഫലം പറ്റിക്കൊണ്ട് സുഖിച്ച് ജീവിച്ചു വന്നു. 

സ്ഥിരമ്മയി ഈ കാഴ്ച്ച കണ്ടു കൊണ്ടിരുന്ന ഒരു മുയൽ ഒരു നാൾ കാക്കയോട് ചോദിച്ചു " എനിയ്ക്ക് താങ്കളോട് അസൂയ തോന്നുന്നു,എനിയ്ക്കും ഇതുപോലെ ഒന്നും ചെയ്യാതെ ദിവസം മുഴുവൻ ഇരിയ്ക്കാൻ പറ്റിയിരുന്നെങ്കിൽ" 

കാക്ക പ്രതികരിച്ചു "എന്തു കൊണ്ടായിക്കൂടാ, നിനക്കു ഇതുപോലെ ഇരിയ്ക്കാവുന്നതേയുള്ളൂ" 

മുയലിനു സന്തോഷമായി, അത് മരത്തിൽ കാക്ക ഇരുന്ന ചില്ലയുടെ കീഴിൽ വന്നിരുന്നു, വിശ്രമമാരംഭിച്ചു. 

അതു വഴി വന്ന ഒരു കുറുക്കൻ ഈ കാഴ്ച്ച കണ്ടു. അവൻ പതിങ്ങിയെത്തി ഒറ്റച്ചാട്ടത്തിനു മുയലിനെ പിടികൂടി, കൊന്ന്, ഭക്ഷിച്ചു. കാക്കയപ്പോഴും ഒന്നും സംഭവിയ്ക്കാത്തതു പോലെ ആ കാഴ്ചയും ആസ്വദിച്ച് ഉയർന്ന ചില്ലയിൽ സുരക്ഷിതനായി വെറുതേയിരുന്നു. 



ഗുണപാഠം: നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാതെ സുഖമായി ഇരിയ്ക്കാവുന്നത് ഉയർന്ന തസ്തികകളിൽ മാത്രമാണ്; താഴ്ന്ന തസ്തികകളിൽ ഉള്ളവർ പൂർണ്ണമനസ്സോടേയും, സാഹചര്യങ്ങൾ മനസ്സിലാക്കിയും പണിയെടുക്കാതെയിരുന്നാൽ, അവൻറ്റെ പണി തീരും!

മാനേജ്മെൻറ്റ് പാഠം - 5 ( Management Jokes - To shits)

ഒരു ടർക്കി പക്ഷി, മേഞ്ഞു നടന്നിരുന്ന കാളയുമായി ഒരു ഉയരമുള്ള മരച്ചുവട്ടിൽ വച്ചു പരിചയപ്പെട്ടു.

ടർക്കി, കാളയോട് പറഞ്ഞു " ഈ മരത്തിൻ റ്റെ മുകളിൽ കയറി ഇരിയ്ക്കണം എന്ന് എനിയ്ക്ക് ആഗ്രഹം ഉണ്ട്, എന്നാൽ എനിക്ക് അത്രയും പറന്നുയരാൻ വേണ്ട ശക്തി ഇല്ല".

കാള സമാധാനിപ്പിച്ചു " നീ ഒരു കാര്യം ചെയ്യൂ, ഞാനിടുന്ന ചാനകം ഭക്ഷിച്ചിട്ട് പറന്നു നോക്കൂ, അതു ശക്തിപ്രദായകം ആണ്".

ടർക്കി കാളയുടെ ചാണകം (ആംഗലേയത്തിൽ ബുൾഷിറ്റ്) കഴിച്ചു നോക്കി, അതിനു കുറച്ചു ശക്തി ലഭിച്ചതായി മനസ്സിലായി, ഒന്നു പറന്നു നോക്കി, മരത്തിൻറ്റെ ഏറ്റവും താഴെയുള്ള ചില്ലയിൽ വരെ എത്തിച്ചേർന്നു.

അടുത്ത ദിവസം കുറച്ചുകൂടി ചാണകം കഴിച്ചിട്ട് അത് പറന്ന് രണ്ടാമത്തെ ചില്ലയിൽ എത്തി. ക്രമേണ ഉയർന്ന ചില്ലകൾ കീഴടക്കി ഒരു ദ്വൈവാരത്തിൽ അത് വൃക്ഷത്തിൻറ്റെ ഏറ്റവും ഉയരത്തിൽ അഭിമാനത്തോടെ ഇരിപ്പുറപ്പിച്ചു.

എന്നാൽ ഈ കാഴ്ച വളരെ അകലെ കൃഷിസ്ഥലത്ത് നിന്നിരുന്ന ഒരു കർഷകൻ കാണുകയും, തോക്കെടുത്ത് ടർക്കിയെ വെടി വച്ചു താഴെ ഇടുകയും ചെയ്തു.


ഗുണപാഠം : അസംബന്ധങ്ങളും, അബദ്ധങ്ങളും, തെറ്റുകളും നിങ്ങളെ ഉയരങ്ങളിൽ എത്തിച്ചേയ്ക്കാം, പക്ഷേ അവ നിങ്ങളെ അവിടെനിലനിർത്തുവാൻ സഹായിയ്ക്കില്ല!

മാനേജ്മെൻറ്റ് പാഠം - 4 (Management Jokes - Ccompetency)

ഒരു പുരോഹിതൻ വാഹനം ഓടിച്ചു പോവുകയായിരുന്നു. വഴിയിൽ ഒരു പൗരോഹിത്യവിദ്യാർഥിനി വാഹനം പ്രതീക്ഷിച്ചു നിൽക്കുന്നത് കണ്ടിട്ട് അദ്ദേഹം വാഹനം നിറുത്തി, അവർക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു; അവർ അതു സ്വീകരിയ്ക്കുകയും അദ്ദേഹത്തോടൊപ്പം മുൻ സീറ്റിൽ ഇരിയ്ക്കുകയും ചെയ്തു. അവർ കാലുകൾ കുറുകെ വച്ചിരുന്നതിനാൽ, ഗൗൺ തുറക്കുകയും മനോഹരങ്ങളായ കാലുകൾ തുറന്നു കാട്ടപ്പെടുകയും ചെയ്തു. പുരോഹിതൻ അങ്ങോട്ടൊന്നു നോക്കിയപ്പോൾ ഉണ്ടായ മനോക്ലേശം അദ്ദേഹത്തെ ഒരു റോഡ്ഡപകടത്തിൻറ്റെ വക്കോളം കൊണ്ടു ചെന്നു, റോഡിൽ നിന്നും വാഹനം തെന്നിമാറി.

വാഹനം നിയന്ത്രണത്തിലാക്കിയ ശേഷം അദ്ദേഹം ധൈര്യം സംഭരിച്ച് ആ സ്ത്രീയുടെ കാൽ മുട്ടുകൾക്കു മുകളിലായി കയ്യൊന്നമർത്തി. ആ സ്ത്രീ അതു നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു " പിതാവേ, പിസ്ലാം 129 ഓർക്കുക". പുരോഹിതൻ പരിഭ്രാന്തനായി, കയ്യുകൾ പിൻ വലിച്ച് മാപ്പപേക്ഷിച്ചു.

കുറച്ചു സമയത്തിനു ശേഷം ഗിയർ മാറ്റുന്നതിനിടയിൽ അദ്ദേഹത്തിൻറ്റെ കയ്യുകൾ വീണ്ടും ആ സ്ത്രീയുടെ കാലുകളിൽ സ്പർശിച്ചു, ആ സ്ത്രീ കാലുകൾ അനക്കാതെയിരുന്നതിനാൽ അദ്ദേഹം മുട്ടിനു മുകളിൽ നേരത്തേ വച്ചതിനും മുകളിൽ ആയി കയ്യ് വച്ച് ഒന്നു കൂടി അമർത്തി. സ്ത്രീ വീണ്ടും പറഞ്ഞു " പിതാവേ, പിസ്ലാം 129 ഓർക്കുക"; ഒരിയ്ക്കൽ കൂടി കയ്യുകൾ തിരിച്ചെടുത്ത് പുരോഹിതൻ മാപ്പു പറഞ്ഞു " ക്ഷമിയ്ക്കണം സിസ്റ്റർ, മാംസം ദൗർബ്ബല്യമാണ്."

കോൺ വെൻറ്റിൽ എത്തിയപ്പോൾ ആ സ്ത്രീ ഇറങ്ങിയശേഷം അർത്ഥവത്തായ ഒരു നോട്ടം പുരോഹിതനു സമ്മാനിച്ച ശേഷം അവരുടെവഴിയ്ക്കു പോയി. പള്ളീമേടയിലെത്തിയതും പുരോഹിതൻ ഓടിപ്പോയി വേദപുസ്തകം തുറന്ന് പിസ്ലാം 129 വായിച്ചു, അതിൽ ഇങ്ങനെ എഴുതിയിരുന്നു " മുന്നോട്ടു പോയാലും, അൽപ്പം കൂടി ഉയരത്തിൽ തിരഞ്ഞാലും, നിനക്ക് തിളക്കം കണ്ടെത്താനാകും"



ഗുണപാഠം : എല്ലായ്പ്പോഴും നിങ്ങളുടെ പ്രവർത്തിയെപ്പറ്റി സമ്പൂർണ്ണമായ അറിവുകൾ ആർജ്ജിച്ചിരിയ്ക്കണം, അന്യഥാ, നിങ്ങൾക്ക് വളരെ വലിയ അവസരങ്ങൾ നഷ്ടമായേയ്ക്കാം!

മാനേജ്മെൻറ്റ് പാഠം - 3 (Management Jokes - Pleasure of Debris)

ഒരു ചെറിയ പക്ഷി ശിശിരത്തിൽ ദേശാടനത്തിനിറങ്ങി. കുറച്ചു ദൂരം പറന്നപ്പോൾ ശൈത്യം കടുക്കുകയും ചിറകുകൾക്ക് കനം വയ്ക്കുകയും, പറക്കാനാവാതെ പക്ഷി ഒരു വിശാലമായ വയലിൽ വീഴുകയും ചെയ്തു. പാവം പക്ഷി അവിടെ തണുത്ത് വിറങ്ങലിച്ച് മരണത്തെ മുന്നിൽ കണ്ട് കിടക്കുമ്പോൾ അതു വഴി മേഞ്ഞു നടന്നിരുന്ന ഒരു പശു അതുവഴി കടന്നു പോകുകയും, ബോധപൂർവ്വമല്ലാതെയെങ്കിലും കൃത്യമായി ആ പക്ഷിയുടെ മുകളിൽ ചാണകം ഇടുകയും ചെയ്തു.

പക്ഷി ആ ചാണകക്കൂമ്പാരത്തിൽ മുങ്ങിപ്പോയെങ്കിലും, അതിൻറ്റെ തണുപ്പു മാറി, മഞ്ഞിൽ തീകായുന്നതു പൊലെ ഒരു സുഖം പക്ഷിയ്ക്ക് ലഭിച്ചു, ജീവൻ തിരിച്ചു കിട്ടി, അതിനു സന്തോഷം അടക്കാനായില്ല, തല ചാണകക്കൂമ്പാരത്തിനു വെളിയിലിട്ട് ഒരസ്സൽ പാട്ടങ്ങു പാടി; "സന്തോഷം സന്തോഷം സന്തോഷമേ, സന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാൻ മേലേ" എന്നോ മറ്റോ ആണാ പാട്ട്.

കഷ്ടകാലത്തിനു മഞ്ഞിൽ ഇരകിട്ടാതെ വിഷമിച്ചു നടന്ന ഒരു കാട്ടു പൂച്ചയുടെ കാതിലുമെത്തി ഈ പാട്ട്. പൂച്ച പാട്ടിൻറ്റെ ഉറവിടം തേടിയെത്തി, കിളിയുടെ തല കണ്ടു, ചാണകം മാറ്റി മുഴുവനായും കണ്ടു, തൂവൽ ഉരിഞ്ഞു കളഞ്ഞ് മാംസം കണ്ടു, വായിലാക്കിയപ്പോൾ രുചി കണ്ടു, പിന്നെ വിശപ്പിനു ശമനം കണ്ടു. അതായത് പക്ഷിയുടെ കഥ ഇവിടെ കഴിഞ്ഞു.


ഇതിൽ നിന്നും മൂന്നു കാര്യങ്ങൾ പഠിയ്ക്കണം.

1. നിങ്ങളുടെ മേൽ മാലിന്യം വർഷിയ്ക്കുന്നവർ എല്ലാം നിങ്ങളുടെ ശത്രുക്കളല്ല.

2. നിങ്ങളെ ആ മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിയ്ക്കുന്നവർ എല്ലാം നിങ്ങളുടെ സുഹൃത്തുക്കളുമല്ല.

3. നിങ്ങൾ മാലിന്യത്തിൽ മൂടപ്പെട്ടിരിയ്ക്കുകയും, ആ മാലിന്യാവരണം നിങ്ങൾക്ക് സുഖകരമായി തോന്നുകയും ചെയ്യുന്നെങ്കിൽ പിന്നെ വായ് അടച്ചങ്ങിരിയ്ക്കുക, സുഖിയ്ക്കുക.

മാനേജ്മെൻറ്റ് പാഠം - 2 (Management Jokes - Exposure)

ഒരാൾ കുളിയ്ക്കാനായി കുളിമുറിയിൽ കയറുകയും, അയാളുടെ ഭാര്യ കുളികഴിഞ്ഞിറങ്ങിയതും ഒന്നിച്ചായിരുന്നു. ആ നിമിഷത്തിൽ തന്നെ ആരോ ഡോർ ബെല്ലടിച്ചു. ഭാര്യ പെട്ടെന്ന് ഒരു ബാത്ത് ടൗവ്വൽ എടുത്ത് പുതച്ച്, പടികളിറങ്ങി താഴേയ്ക്കു പോയി. അവർ വാതിൽ തുറന്നപ്പോൾ കണ്ടത് അയൽക്കാരൻ കുമാറിനെയാണ്.

എന്തെങ്കിലും പറയും മുമ്പേ കുമാർ പറഞ്ഞു

"ആ ടൗവ്വൽ നിലത്ത് ഇടുകയണെങ്കിൽ ഞാൻ 40,000 രൂപ തരാം"

ഒരു നിമിഷം ആലോചിച്ചിട്ട് ആ സ്ത്രീ ടൗവ്വൽ നിലത്തിട്ടു, കുമാറിൻറ്റെ മുന്നിൽ നഗ്നയായി നിന്നു. ഏതാനും സെക്കണ്ടുകൾക്കകം കുമാർ 40,000 രൂപ നൽകിയിട്ട് മടങ്ങിപ്പോയി. സ്ത്രീ ടൗവ്വൽ തിരിച്ച് എടുത്ത്, അതും ചുറ്റി പടി കയറി മുകളിലേയ്ക്കും.

അവർ മുകളിൽ എത്തിയതും ഭർത്താവ് : " ആരായിരുന്നു അത്?"

സ്ത്രീ പ്രതികരിച്ചു : " അടുത്ത വീട്ടിലെ കുമാർ"

ഭർത്താവ് : കൊള്ളാം; അയാൾ എൻറ്റെ കയ്യിൽ നിന്നും കടം വാങ്ങിയ 40,000 രൂപ ഇന്നു തരാമെന്നു പറഞ്ഞിരുന്നു, അതു കൊണ്ടു വന്നോ?????


ഗുണപാഠം : നിങ്ങളുടെ കൊടുക്കാനുള്ളതും, കിട്ടാനുള്ളതുമായ കടത്തേയും, അതിൻറ്റെ സാധ്യതകളേയും പറ്റി നിങ്ങളുടെ സ്റ്റേക്ക് / ഷെയർ ഹോൾഡേഷ്സ്സിനെ സമയത്ത് അറിയിച്ചാൽ, ഒഴിവാക്കാനാകുന്ന തുറന്നുകാട്ടലുകൾ തടയാൻ സാധിയ്ക്കും.

മാനേജ്മെൻറ്റ് തത്വം - 1 (Management Jokes - Boss first)

ഒരു ജൂനിയർ മാനേജർ, മിഡ്ഡിൽ മാനേജർ, മനേജിംഗ് ഡയറക്ടർ എന്നിവർ ഉച്ചഭക്ഷണം കഴിഞ്ഞു മടങ്ങുന്ന വഴി ഒരു പഴയ വിളക്ക് മുന്നിൽ വന്നു പെട്ടു. അതിൻറ്റെ ഭംഗി കണ്ട് കയ്യിലെടുത്ത അവർ അതു തുടച്ചപ്പോൽ ഒരു ഭൂതം പ്രത്യക്ഷനായി. ഭൂതം ചോദിച്ചു "എന്നെ എന്തിനാണു വിളിച്ചത്,എന്താണെങ്കിലും, ഞാൻ നിങ്ങളുടെ ഓരോ ആഗ്രഹം വീതം സാധിച്ചു തരാം". 

ജൂനിയർ മാനേജർ അക്ഷമനായി വിളിച്ചു പറഞ്ഞു "ഞാനാദ്യം, ഞാനാദ്യം; എനിയ്ക്കു ദുബായിൽ ഷോപ്പിങ്ങ് നടത്തണം, കയ്യിൽ ഇഷ്ടം പോലെ പണവും, കയ്യിൽ തൂങ്ങാൻ സുന്ദരിമാരുമായി" "ഝൂം" അയാൾ അപ്രത്യക്ഷനായി!

മിഡ്ഡിൽ മാനേജർ അസ്വസ്തതയോടെ വിളിച്ചു പറഞ്ഞു "അടുത്തതു ഞാൻ, അടുത്തതു ഞാൻ; എനിയ്ക്കു ഫ്രാങ്ക്ഫർട്ടിൽ കാസിനോവയിൽ പോണം, കയ്യിൽ ഇഷ്ടം പോലെ പണവും, മദ്യവും, ടച്ചിങ്ങ്സ്സിനായി സുന്ദരിമാരും" "ഝൂം" അയാളും അപ്രത്യക്ഷനായി!

അവസാനം എം.ഡി യുടെ ഊഴമായി, ഭൂതം പറഞ്ഞു "ശരി ഇനി നിങ്ങൾ പറയൂ, എന്തു വേണം?"

ശാന്തനായി അദ്ദേഹം മറുപടി നൽകി " ആ രണ്ട് ഏഭ്യന്മാരും ഞാൻ ഓഫീസ്സിൽ എത്തുമ്പോൾ അവിടെ ഉണ്ടാകണം"

പ്ലിംഗ് !


ഗുണപാഠം : എപ്പോഴും ബോസ്സിനെ ആദ്യം പറയാൻ അനുവദിയ്ക്കണം"!