ഒരു ജൂനിയർ മാനേജർ, മിഡ്ഡിൽ മാനേജർ, മനേജിംഗ് ഡയറക്ടർ എന്നിവർ ഉച്ചഭക്ഷണം കഴിഞ്ഞു മടങ്ങുന്ന വഴി ഒരു പഴയ വിളക്ക് മുന്നിൽ വന്നു പെട്ടു. അതിൻറ്റെ ഭംഗി കണ്ട് കയ്യിലെടുത്ത അവർ അതു തുടച്ചപ്പോൽ ഒരു ഭൂതം പ്രത്യക്ഷനായി. ഭൂതം ചോദിച്ചു "എന്നെ എന്തിനാണു വിളിച്ചത്,എന്താണെങ്കിലും, ഞാൻ നിങ്ങളുടെ ഓരോ ആഗ്രഹം വീതം സാധിച്ചു തരാം".
ജൂനിയർ മാനേജർ അക്ഷമനായി വിളിച്ചു പറഞ്ഞു "ഞാനാദ്യം, ഞാനാദ്യം; എനിയ്ക്കു ദുബായിൽ ഷോപ്പിങ്ങ് നടത്തണം, കയ്യിൽ ഇഷ്ടം പോലെ പണവും, കയ്യിൽ തൂങ്ങാൻ സുന്ദരിമാരുമായി" "ഝൂം" അയാൾ അപ്രത്യക്ഷനായി!
മിഡ്ഡിൽ മാനേജർ അസ്വസ്തതയോടെ വിളിച്ചു പറഞ്ഞു "അടുത്തതു ഞാൻ, അടുത്തതു ഞാൻ; എനിയ്ക്കു ഫ്രാങ്ക്ഫർട്ടിൽ കാസിനോവയിൽ പോണം, കയ്യിൽ ഇഷ്ടം പോലെ പണവും, മദ്യവും, ടച്ചിങ്ങ്സ്സിനായി സുന്ദരിമാരും" "ഝൂം" അയാളും അപ്രത്യക്ഷനായി!
അവസാനം എം.ഡി യുടെ ഊഴമായി, ഭൂതം പറഞ്ഞു "ശരി ഇനി നിങ്ങൾ പറയൂ, എന്തു വേണം?"
ശാന്തനായി അദ്ദേഹം മറുപടി നൽകി " ആ രണ്ട് ഏഭ്യന്മാരും ഞാൻ ഓഫീസ്സിൽ എത്തുമ്പോൾ അവിടെ ഉണ്ടാകണം"
പ്ലിംഗ് !
ഗുണപാഠം : എപ്പോഴും ബോസ്സിനെ ആദ്യം പറയാൻ അനുവദിയ്ക്കണം"!
No comments:
Post a Comment